• HOME
 • »
 • NEWS
 • »
 • film
 • »
 • Neelarathri | ഇന്ത്യയിലെ എല്ലാ ഭാഷകളിലും റിലീസ് ചെയ്യുന്ന 'നീലരാത്രിയുടെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Neelarathri | ഇന്ത്യയിലെ എല്ലാ ഭാഷകളിലും റിലീസ് ചെയ്യുന്ന 'നീലരാത്രിയുടെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

First look of Malayalam movie Neelarathri releasing in all Indian languages | പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേസമയം നിർമ്മിക്കുന്ന ത്രില്ലർ ചിത്രമാണ് 'നീലരാത്രി'

നീലരാത്രി

നീലരാത്രി

 • Last Updated :
 • Share this:
  ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി' (Neelarathri) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

  പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേസമയം നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ്.ബി. പ്രജിത് നിർവ്വഹിക്കുന്നു.

  ദിലീപ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച 'സവാരി'ക്കു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി', ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമിക്കുന്നു.

  സംഗീതം-അരുൺ രാജ്, എഡിറ്റർ- സണ്ണി ജേക്കബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ- നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ; പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല- അനീഷ് ഗോപാൽ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- കുക്കു ജീവൻ, സ്റ്റിൽസ്- രഘു ഇക്കൂട്ട്, ഡിസൈൻ- രമേശ് എം. ചാനൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ- എം.കെ. നമ്പ്യാർ, ഡി.ഐ - രഞ്ജിത്ത് രതീഷ്, വി.എഫ്.എക്സ്- പോംപ്പി, സ്പെഷ്യൽ എഫക്ട്സ്-
  ആർ.കെ., മിക്സ്- ദിവേഷ് ആർ. നാഥ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.  Also read: കിയാരയുടെ ആദ്യ ഷോട്ട്; പത്താംവളവിന്റെ പുതുവത്സര പോസ്റ്റിൽ സുരാജിനും അതിഥിക്കുമൊപ്പം മുക്തയുടെ മകൾ

  സുരാജ് വെഞ്ഞാറമൂടിനും (Suraj Venjaramood) അതിഥി രവിക്കുമൊപ്പം (Aditi Ravi) ബൈക്കിന്റെ മുന്നിൽ പുഞ്ചിരിയോടെ ഇരുന്ന് യാത്ര ചെയ്യുന്ന പെൺകുട്ടിയെ കണ്ടില്ലേ? മുക്തയുടെയും റിങ്കു ടോമിയുടെയും മിടുക്കിയായ മകൾ, കണ്മണി എന്ന് വിളിക്കുന്ന കിയാരയാണിത് (Kiara Rinku Tomy). കൺമണിയുടെ ആദ്യ സിനിമയാണ് സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ നായകവേഷം ചെയ്യുന്ന 'പത്താംവളവ്' (Pathaam Valavu). ലച്ചു എന്നാണ് കൺമണിയുടെ കഥാപാത്രത്തിന് പേര്.

  ഇന്ദ്രജിത്ത് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണ്.

  വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ.

  യു.ജി.എം. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.
  Published by:user_57
  First published: