• HOME
  • »
  • NEWS
  • »
  • film
  • »
  • മരയ്ക്കാറിലെ മോഹൻലാലിൻറെ മുഖമിതാ

മരയ്ക്കാറിലെ മോഹൻലാലിൻറെ മുഖമിതാ

മരയ്ക്കാറിൽ മോഹൻലാൽ

മരയ്ക്കാറിൽ മോഹൻലാൽ

  • Last Updated :
  • Share this:
    മോഹൻലാലിൻറെ ബ്രഹ്‌മാണ്ഡ ചിത്രം, പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലെ നായകന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ലാലിൻറെ മുഖം വ്യക്തമല്ലാത്ത ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. പ്രഖ്യാപന സമയത്തെ ഗ്രാഫിക് ചിത്രവുമായി ഏറെ സാദൃശ്യമുണ്ടിതിന്. സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ലാൽ തന്നെയാണ് ചിത്രം പുറത്തിറക്കിയത്. കഴിഞ്ഞ ആഴ്ച മുതൽ ലാൽ മരയ്ക്കാർ ചിത്രീകരണത്തിന്റെ ഭാഗമാണ്.



    ഇക്കഴിഞ്ഞ ഡിസംബർ ഒന്നാം തിയതിയാണ് മരയ്ക്കാർ ചിത്രീകരണം ആരംഭിച്ചത്. നവംബർ മാസം, കേരളപ്പിറവി ദിനത്തിൽ, ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, പ്രളയ ദുരിതാശ്വാസത്തിനായി നടക്കുന്ന താര സംഘടനയുടെ സ്റ്റേജ് ഷോക്ക് സൗകര്യമൊരുക്കാനായി മാറ്റി വയ്ക്കുകയായിരുന്നു.

    വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ, അഥവാ കുട്ട്യാലി മരയ്ക്കാർ ആയെത്തുന്നത് മധുവാണ്. സുനിൽ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടൻ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു പടുകൂറ്റൻ കപ്പൽ പ്രത്യേകം പണി കഴിപ്പിച്ചിട്ടുണ്ട്.

    First published: