യുവ താരം നിഖിൽ സിദ്ധാർത്ഥയെ (Nikhil Siddharth) പ്രധാന കഥാപാത്രമാക്കി എഡിറ്റർ ഗാരി ബി.എച്ച്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'സ്പൈ'യുടെ (Spy) ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഇഡി എൻട്രൈൻമെന്റിന്റെ ബാനറിൽ കെ. രാജശേഖർ റെഡ്ഡി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ നിഖിൽ ഒരു സ്പൈ ആയിട്ടാണ് വേഷമിടുന്നത്.
കൗതുകകരമായ രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ രൂപകൽപ്പനയുടെ ചെയ്തിരിക്കുന്നത്. തോക്കുകൾ, ബുള്ളറ്റുകൾ, സ്നിപ്പർ ഗൺ സ്കോപ്പ് എന്നിവ ടൈറ്റിലിൽ കാണാൻ സാധിക്കുന്നുണ്ട്. കറുത്ത ടീ-ഷർട്ടും, കറുത്ത ജാക്കറ്റും, കറുത്ത കാർഗോ പാന്റും, ക്ലാസിക് ഏവിയേറ്റേഴ്സും ധരിച്ച നിഖിൽ കയ്യിൽ ഒരു ഷോട്ട്ഗണുമായി സ്റ്റൈലിഷ് ലുക്കിലാണുള്ളത്.
A Thrilling Action Extravaganza Across Continents🔥🔍
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ഒരു വലിയ ആക്ഷൻ എന്റർടെയ്നർ കൂടിയാണ്. ഗാരി ബി.എച്ച്. തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്. നിർമാതാവായ കെ. രാജശേഖർ റെഡ്ഡിയും ചേർന്നാണ് കഥ രചിച്ചിരിക്കുന്നത്.
കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന ആര്യൻ രാജേഷും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നണ്ട്. ഐശ്വര്യ മേനോൻ നായിക. സന്യ താക്കൂർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് ഛായാഗ്രാഹകൻ കെയ്കോ നകഹാരയും ഹോളിവുഡ് ഡി.ഒ.പി. ജൂലിയൻ അമരു എസ്ട്രാഡയുമാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ലീ വിറ്റേക്കറും റോബർട്ട് ലീനനും ആക്ഷൻ സീക്വൻസുകളുടെ മേൽനോട്ടം വഹിക്കുന്നു. പി.ആർ.ഒ. - എ. എസ്. ദിനേശ്, ശബരി.
Summary: Nikhil Siddharth movie Spy has got an intriguing first look. The multi-lingual film is releasing in five languages simultaneously
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.