ബോക്സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വൻ താര നിരയുമായി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കമ്മട്ടിപാടം പോലെ തന്നെ വിവിധ കാല ഘട്ടങ്ങൾ പറയുന്ന ചിത്രമാണ് ഇതും. സുകുമാർ തെക്കേപ്പാടിൻറെ കീഴിൽ തെക്കേപ്പാട് ഫിലിംസും, മിനി സ്റ്റുഡിയോയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം.

ഫസ്റ്റ് ലുക്
നിവിൻ പോളി , ബിജു മേനോൻ , ഇന്ദ്രജിത് , അർജുൻ അശോകൻ , മണികണ്ഠൻ , നിമിഷ സജയൻ , പൂർണിമ ഇന്ദ്രജിത് തുടങ്ങിയവർ അണിനിരക്കുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. വലിയ ഇടവേളക്ക് ശേഷം ആഷിഖ് അബു ചിത്രം വൈറസിലൂടെ അഭിനയ രംഗത്ത് തിരിച്ചുവരവ് നടത്തുകയാണ് പൂർണ്ണിമ. ജൂൺ മാസത്തിനു മുൻപ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും. രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിൻ്റെ മൂത്തോന് എന്ന സിനിമയിലും നിവിന്‍ പോളിയാണ് നായക കഥാപാത്രം. ഈ ചിത്രം നിർമ്മിക്കുന്നതും മിനി സ്റ്റുഡിയോ ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.