• HOME
 • »
 • NEWS
 • »
 • film
 • »
 • Palayam PC | 'പാളയം പി.സി.' പണി തുടങ്ങി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Palayam PC | 'പാളയം പി.സി.' പണി തുടങ്ങി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷൈൻ ടോം ചാക്കോ, മാലാ പാർവതി എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി

പാളയം പി.സി.

പാളയം പി.സി.

 • Last Updated :
 • Share this:
  ജാഫർ ഇടുക്കി (Jaffar Idukki), കോട്ടയം രമേശ് (Kottayam Ramesh) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം. അനിൽ സംവിധാനം ചെയ്യുന്ന 'പാളയം പി.സി.' (Palayam PC) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷൈൻ ടോം ചാക്കോ, മാലാ പാർവതി എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി.

  സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൾഗാട്ടി, ബിനു അടിമാലി, ഉല്ലാസ് പന്തളം, സുധീർ, ഡോക്ടർ സൂരജ്, ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ്, പ്രേമദാസ് ഇരുവള്ളൂർ, നിയ, മാലാ പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നിലമ്പൂർ, കോഴിക്കോട്, മൈസൂർ, വയനാട് എന്നിവിടങ്ങളാണ് ലൊക്കേഷൻ.

  റാസ് മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു. സത്യചന്ദ്രൻ പോയിൽ കാവ്, വീജിലേഷ് കുറുവാലൂർ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നു.

  ജ്യോതിഷ് ടി. കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോക്ടർ സൂരജ് ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സാദിഖ് പന്തലൂർ സംഗീതം പകരുന്നു. ഷഹബാസ് അമൻ, സിതാര കൃഷ്ണകുമാർ, അജിത്ത് നാരായണൻ, വർഷ വിനു എന്നിവരാണ് ഗായകർ.

  എഡിറ്റിംഗ്- രഞ്ജിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡോക്ടർ സൂരജ് ജോൺ വർക്കി, പ്രൊഡക്ഷൻ കൺട്രോളർ- ആൻ്റണി ഏലൂർ, കല- സുബൈർ സിന്ധഗി, മേക്കപ്പ്- അനീസ് മുഹമ്മദ്, വസ്ത്രാലങ്കാരം- കുക്കു ജീവൻ, സ്റ്റിൽസ്- സലീഖ് എസ്.ക്യു., ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജയപ്രകാശ് തവന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുജിത് അയിനിക്കൽ, പി.ആർ.ഒ. - എ.എസ്. ദിനേശ്.  Also read: വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധേയമാവുന്നു

  കുഞ്ചാക്കോ ബോബൻ (Kunchacko Boban) വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ്‌ ബഡ്ജറ്റ്‌ സിനിമ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റർ പുറത്തിറങ്ങി. 'ചീമേനി മാന്വൽ' എന്ന പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

  'MLA-യുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു' എന്ന തലക്കെട്ടോടുകൂടിയ വാർത്തയ്‌ക്കൊപ്പം മലയാളികൾ മുൻപെങ്ങും കാണാത്ത ദൈന്യഭാവത്തോടെ, പിൻകാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ടുള്ള ചാക്കോച്ചന്റെ നിൽപ്പും ഭാവവും ചിരിയുണർത്തുന്നതാണ്. മോഷ്ടാവായ നായകന്റെ നിലവിലെ അവസ്ഥ പത്രവാർത്താരൂപത്തിൽ വ്യക്തമാക്കുന്നതിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റീലീസ് തിയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ആഗസ്റ്റ്‌ 12ന് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

  എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
  Published by:user_57
  First published: