• HOME
  • »
  • NEWS
  • »
  • film
  • »
  • Anandam Paramanandam | ഷാഫിയുടെ 'ആനന്ദം പരമാനന്ദം'; ഇന്ദ്രൻസ്, ഷറഫുദ്ദീൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Anandam Paramanandam | ഷാഫിയുടെ 'ആനന്ദം പരമാനന്ദം'; ഇന്ദ്രൻസ്, ഷറഫുദ്ദീൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് 'ആനന്ദം പരമാനന്ദത്തിലെ' നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

'ആനന്ദം പരമാനന്ദം'

'ആനന്ദം പരമാനന്ദം'

  • Last Updated :
  • Share this:
    പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ 'ആനന്ദം പരമാനന്ദം' (Aanandam Paramanandam) ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. മലയാളി പ്രേക്ഷകർക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള എം. സിന്ധുരാജിന്റെ രചനയിൽ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പൊട്ടിച്ചിരിക്കാൻ കുറേയേറെ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് 'ആനന്ദം പരമാനന്ദത്തിലെ' നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഇവർക്ക് പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ്‌ വർഗീസ്, ഒ.പി. ഉണ്ണികൃഷ്ണൻ, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളൈ ക്യാമറയും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.

    എഡിറ്റിംഗ് - സാജൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ്. കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്‌സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പി.ആർ.ഒ. - വാഴൂർ ജോസ്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് - ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ.

    പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'ആനന്ദം പരമാനന്ദം' ഒക്ടോബർ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.



    Also read: പുഷ്‌പയ്‌ക്ക്‌ ശേഷം വെല്ലുവിളി നിറഞ്ഞ റോളിൽ സാമന്തയെ കാണാൻ കഴിയുമോ? 'യശോദ' പോസ്റ്റർ പുറത്ത്

    സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമായെത്തുന്ന 'യശോദ'യുടെ (Yasoda) ടീസർ സെപ്റ്റംബർ 9ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അറിയിച്ചുള്ള പോസ്റ്റർ ഉദ്വേഗം ജനിപ്പിക്കുന്നു. 'പുഷ്പ'യിൽ ഐറ്റം ഡാൻസ് ചെയ്ത ശേഷം മറ്റൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി താരം ഞെട്ടിക്കുമോ എന്ന് കാത്തിരുന്നു കാണണം. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ വളരെ പ്രധാനപെട്ട ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കാൻ തയാറായി കഴിഞ്ഞതായി സംവിധായകരായ ഹരി-ഹരീഷ് ജോഡി അറിയിച്ചു.

    ടീസർ എത്തുന്നു എന്നറിയിക്കുന്ന പോസ്റ്ററിൽ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണുള്ളത്. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും അഞ്ച് ഭാഷകളിലായി ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

    Summary: Catch the first look of Shafi, Indrans, Sharafudeen movie Aanandam Paramanandam 
    Published by:user_57
    First published: