പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അറ്റ്' (@ movie) എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡോക്ടർ റോബിൻ, അജു വർഗീസ്, ഷെയ്ൻ നിഗം, ഹരീഷ് കണാരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, നിഖില വിമൽ, സൈജു കുറുപ്പ്, സിജു വിൽസൺ തുടങ്ങിയവരാണ് പോസ്റ്റർ പുറത്തിറക്കിയത്.
ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്.
ഛായാഗ്രഹണം- രവിചന്ദ്രൻ, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം- ഹുമാർ എഴിലാൻ - ഷാജഹാൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ- ബാദുഷ എൻ.എം., പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കലാസംവിധാനം- അരുൺ മോഹനൻ, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- റോസ് റെജിസ്, ആക്ഷൻ- കനൽ കണ്ണൻ, ക്രീയേറ്റീവ് ഡയറക്ടര്‍- റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ- എ.കെ. രജിലേഷ് , പി.ആർ.ഒ.- ആതിര ദിൽജിത്, സ്റ്റിൽസ്- ജെഫിൻ ബിജോയ്.
Also read: കട്ടത്താടി ലുക്കിൽ ചിയാൻ വിക്രം; 'ചിയാൻ 61ൽ' പാ. രഞ്ജിത്തുമായി കൈകോർക്കുന്നുചിയാൻ വിക്രമും (Chiyaan Vikram) പാ. രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ചിയാൻ61ന്റെ (Chiyaan 61) പൂജ ചടങ്ങുകൾ കഴിഞ്ഞു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ.ഇ. ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നീണ്ട മുടിയും കട്ടത്താടിയുമായി കാണപ്പെട്ട ചിയാൻ വിക്രം ചിത്രത്തിനായി തയാറെടുത്ത പുതിയ ലുക്കിൽ ആണെന്നാണ് സൂചന.
വ്യത്യസ്ത ഗെറ്റപ്പുകളുമായി ചിയാൻ വിക്രം എത്തുന്ന സിനിമയാണ് 'കോബ്ര'. ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ KGFലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ലിറിക്കൽ വീഡിയോയിൽ നിന്നുള്ള സ്റ്റില്ലുകൾ ചിത്രത്തിലെ വിക്രമിന്റെ ചില പ്രധാന ഗെറ്റപ്പുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ഉണർത്തുന്നു. വിക്രം ഒന്നിലധികം ലുക്കിൽ അവതരിക്കുന്ന ആക്ഷൻ ത്രില്ലറിൽ നടൻ ഒരു പ്രതിഭാധനനായ ഗണിതശാസ്ത്രജ്ഞനായും വേഷംമാറിയ ഒരു കലാകാരനായും അഭിനയിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.