• HOME
  • »
  • NEWS
  • »
  • film
  • »
  • Koshichayante Parambu | മലയാള ചിത്രം 'കോശിച്ചായന്റെ പറമ്പ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Koshichayante Parambu | മലയാള ചിത്രം 'കോശിച്ചായന്റെ പറമ്പ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

First look of the movie Koshichayante Parambu released | ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദൻ റിലീസ് ചെയ്തു

കോശിച്ചായന്റെ പറമ്പ്

കോശിച്ചായന്റെ പറമ്പ്

  • Share this:
    യുവനടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്റെ പറമ്പ്' (Koshichayante Parambu) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    സലിം കുമാർ, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണൻ, രഘുനാഥ്, ഗോപാൽ ജി. വടയാർ, റീന ബഷീർ, ഗീതി സംഗീത എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

    സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ കെ.പി. ജോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവ്വഹിക്കുന്നു. എഡിറ്റർ-ജസ്സൽ സഹീർ, പ്രൊഡക്ഷൻ കൺട്രോളർ- നിസ്സാർ മുഹമ്മദ്, കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം-ഗഫൂർ, അസോസിയേറ്റ് ഡയറക്ടർ- ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം- സിബു സുകുമാരൻ, ആക്ഷൻ- അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്- ഹരിസ്, പരസ്യകല-ഐക്യൂറ, ഓഫീസ് നിർവ്വഹണം- വിന്നി കരിയാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പ്രൊഡക്ഷൻ മാനേജർ- സജിത് സത്യൻ, പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: അഞ്ചാം വരവ് പൊടിപൊടിക്കാൻ അയ്യർ; CBI 5 ടീസർ ഏറ്റെടുത്ത് ആരാധകർ; ട്രെൻഡിങ്ങിൽ ഒന്നാമത്

    സേതുരാമയ്യരുടെ അഞ്ചാം വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ആരാധകരുടെ ആവേശമേറ്റിക്കൊണ്ട് CBI 5ന്റെ (CBI 5 The Brain) ടീസർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഇതേറ്റെടുക്കുകയായിരുന്നു.

    ആരാധകർ ഏറ്റെടുത്ത ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ഇതുവരെ രണ്ട് മില്യണിലധികം ആളുകളാണ് ടീസർ കണ്ടത്. ഇതുവരെ 2.8 മില്യൺ ആളുകളാണ് ടീസർ കണ്ടത്. ടീസർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചനകൾ.

    രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍ സായി കുമാര്‍ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. ആശാ ശരത്ത്, മുകേഷ് , പിഷാരടി, ദിലീഷ് പോത്തന്‍ എന്നിവരെ ടീസറിലും കാണാം. ചിത്രം എന്ന് പുറത്തുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സിബിഐ 5ല്‍ നടന്‍ ജഗദീഷും ഉണ്ടാകും.
    Published by:user_57
    First published: