• HOME
  • »
  • NEWS
  • »
  • film
  • »
  • മീറ്റ് മിസ്റ്റർ സാമുവൽ ജോൺ കാട്ടൂക്കാരൻ

മീറ്റ് മിസ്റ്റർ സാമുവൽ ജോൺ കാട്ടൂക്കാരൻ

First look of Tovino Thomas in Forensic unveiled | വിഷു ചിത്രമായി 'ഫോറിന്‍സിക്' തിയേറ്ററിൽ എത്തിക്കും

ഫോറെൻസിക്കിൽ ടൊവിനോ

ഫോറെൻസിക്കിൽ ടൊവിനോ

  • Last Updated :
  • Share this:
    ടൊവിനോ തോമസ് നായകനാവുന്ന 'ഫോറൻസിക്' ചിത്രത്തിലെ നായകൻറെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ഫോറൻസിക്'.

    'സെവന്ത് ഡേ'യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് നായികയാവുന്നു.

    രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, സെെജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റിബ മോണിക്ക ജോണ്‍, നീന കുറുപ്പ് തുടങ്ങിയ താരങ്ങള്‍ മാറ്റുകഥാപാത്രങ്ങളാവും.

    ജുവിസ്‌ പ്രൊഡ്കഷൻസിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന 'ഫോറന്‍സിക്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം: ജേക്സ് റിജോയ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്. സെഞ്ച്വറി ഫിലിംസ് വിഷു ചിത്രമായി 'ഫോറിന്‍സിക്' തിയേറ്ററിൽ എത്തിക്കും.

    First published: