കൊച്ചി: മായാനദിക്ക് ശേഷം ആഷിഖ് അബു (Aashiq Abu) - ടൊവിനോ (Tovino Thomas) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'നാരദന്റെ' (Naradan) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് 'നാരദന്‍' ഒരുക്കിയിരിക്കുന്നത്.
ഉണ്ണി ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രമെന്ന പ്രത്യേകതയും നാരദനുണ്ട്.
ചിത്രം ജനുവരി 27 ന് തിയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയ്യും.
ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.
സംഗീത സംവിധാനം ഡി.ജെ. ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.
വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു - വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം. സിനിമാസ്, പി.ആര്‍.ഒ. - ആതിര ദില്‍ജിത്ത്.
Also read: KGFനെ മറികടന്ന് അല്ലുവിന്റെ 'പുഷ്പ'; ആദ്യ ദിനം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു
അല്ലു അർജുൻ (Allu Arjun) -സുകുമാർ (Sukumar) കൂട്ടുകെട്ടിന്റെ ചിത്രമായ ‘പുഷ്പ’ (Pushpa) ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ സ്വാധീനിച്ച സിനിമയായി മാറി.
മഹാരാഷ്ട്രയിൽ, സിംഗിൾ സ്‌ക്രീനുകൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും, ചിത്രം ആദ്യ ദിവസം 3 കോടി നേടുകയും ചെയ്തു. മുംബൈയിൽ നിന്ന് മാത്രം ചിത്രം 1.50 കോടി നേടി.
അതേസമയം ഡൽഹി, പഞ്ചാബ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിലെ കളക്ഷൻ അത്ര മികച്ചതല്ലെങ്കിലും, ചില സിംഗിൾ സ്‌ക്രീനുകൾ നല്ല കളക്ഷൻ രേഖപ്പെടുത്തി.
നിസാമിൽ 'പുഷ്പ' 11.45 കോടി രൂപ കളക്ഷൻ നേടി റെക്കോർഡ് ബോക്‌സ് ഓഫീസ് ചരിത്രം സൃഷ്ടിച്ചു, ഇത് ഈ പ്രദേശത്തെ ഏറ്റവും വലിയ വിഹിതമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.
തെലങ്കാനയിൽ 5 ഷോകൾ നടത്തിയിരുന്ന ‘പുഷ്പ’, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതോടെ മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Naradan movie, Tovino Thomas