• HOME
  • »
  • NEWS
  • »
  • film
  • »
  • Thalapathy 66 | വിജയ്‌യുടെ 'ദളപതി 66'; താരത്തിന്റെ പിറന്നാൾ തലേന്ന് ഫസ്റ്റ് ലുക്ക് പുറത്തുവിടും

Thalapathy 66 | വിജയ്‌യുടെ 'ദളപതി 66'; താരത്തിന്റെ പിറന്നാൾ തലേന്ന് ഫസ്റ്റ് ലുക്ക് പുറത്തുവിടും

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറിൽ വിജയ് തോളിൽ ബാഗുമായി ഒറ്റയ്ക്ക് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്

ദളപതി 66

ദളപതി 66

  • Share this:
    വിജയ് (Ilayathalapathy Vijay), രശ്മിക മന്ദാന (Rashmika Mandanna) എന്നിവർ വേഷമിടുന്ന 'ദളപതി 66' (Thalapathy 66) എന്ന് വർക്കിംഗ് ടൈറ്റിൽ നൽകിയിട്ടുള്ള വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇനി അധികം അകലെയല്ല. ഫസ്റ്റ് ലുക്ക് ചൊവ്വാഴ്ച റിലീസ് ചെയ്യുമെന്ന് വംശി പൈടിപ്പള്ളി ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചു. യാദൃശ്ചികമെന്നു പറയട്ടെ, ചൊവ്വാഴ്ച വിജയ്‌യുടെ ജന്മദിനത്തിന്റെ തലേദിവസം കൂടിയാണ്. ഫസ്റ്റ് ലുക്ക് റിലീസിന് മുന്നോടിയായി ഫസ്റ്റ് ലുക്കിന്റെ ടീസർ അണിയറപ്രവർത്തകർ ഇറക്കി.

    ചിത്രത്തിൽ വിജയ് തോളിൽ ബാഗുമായി ഒറ്റയ്ക്ക് നിൽക്കുന്ന കാഴ്ചയാണ്. ക്യാമറയ്‌ക്കെതിരെ നടൻ പുറം തിരിഞ്ഞ് നിൽക്കുന്ന ലുക്കാനുള്ളത്. ടീസർ റിലീസ് തീയതി ജൂൺ 21, സമയം 6:01 PM എന്നിങ്ങനെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.



    വിജയും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ദളപതി 66'. ചിത്രത്തിന്റെ മുഹൂർത്തത്തിന് ശേഷം, രശ്മിക ഇൻസ്റ്റഗ്രാമിൽ എത്തി തമിഴ് സൂപ്പർസ്റ്റാറിനൊപ്പം പ്രവർത്തിക്കുന്നതിന്റെ ആവേശം പങ്കുവെക്കുകയും ചെയ്തു.




    പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം എന്നിവരടങ്ങുന്ന ഒരു മികച്ച താരനിര അണിനിരക്കുന്ന ദളപതി 66 ന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് തമൻ ആണ്. താനും ദളപതി 66ൽ അഭിനയിക്കാൻ പോവുകയാണെന്ന് കഴിഞ്ഞ മാസം പ്രകാശ് രാജ് വെളിപ്പെടുത്തി. വിജയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.



    ദളപതി 66ലെ അഭിനേതാക്കളിൽ പ്രകാശ് രാജ് കൂടിച്ചേർന്നത് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള സംസാരത്തിന് ആക്കം കൂട്ടി. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ദളപതി 66 നിർമ്മിക്കുന്നത്. വിജയ്‌യുടെ താരമൂല്യമാണ് ചിത്രത്തെ വിജയത്തിലെത്തിക്കുകയെന്ന കണക്കുകൂട്ടലിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

    Summary: First look from upcoming Ilayathalapathy Vijay movie 'Thalapathy 66' is set to be released on his birthday eve which falls on June 21. The movie marks the association of Vijay and Rashmika Mandanna for the ever first time. A first look teaser has now been released. The actor was last seen in Beast, which received a lukewarm response at the box office
    Published by:user_57
    First published: