ഒമർ ലുലു ( Omar Lulu) ബാബു ആന്റണിയെ (Babu Antony)നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പവർ സ്റ്റാറിന്റെ (Power Star) ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റോയൽ സിനിമാസിന്റെ ബാനറിൽ സിഎച്ച് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നീസ് ജോസഫാണ്.
ഒമർ ലുലുവാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധായകനെന്ന നിലയിൽ ഉള്ള ഒമർ ലുലുവിന്റെ ആദ്യ ചിത്രം കൂടിയാകും പവർ സ്റ്റാർ.
ബാബു ആന്റണി പ്രധാന വേഷത്തിൽ എത്തുന്ന പവർ സ്റ്റാറിൽ അബു സലീം, റിയാസ് ഖാൻ, ഷാലു റഹീം, അമീർ നിയാസ് തുടങ്ങിയവരും നിരഅണിനിരക്കുന്നുണ്ട്. സിനു സിദ്ധാർത്ഥ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളുടെ ഭാഗമായ ജോൺ കുട്ടി ആണ് എഡിറ്റർ.
മലയാളം കണ്ട ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് തന്നെയായിരിക്കും പവർസ്റ്റാർ എന്നാണ് ഇപ്പൊ ഇറങ്ങിയ പോസ്റ്റർ സൂചിപ്പിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.