• HOME
 • »
 • NEWS
 • »
 • film
 • »
 • Urul movie | പോലീസ് വേഷത്തിൽ യുവനടൻ വിയാൻ മംഗലശ്ശേരി; 'ഉരുൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Urul movie | പോലീസ് വേഷത്തിൽ യുവനടൻ വിയാൻ മംഗലശ്ശേരി; 'ഉരുൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

First look poster from Urul movie is here | ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ സിനിമയാണ് ഇത്

ഉരുൾ

ഉരുൾ

 • Share this:
  യുവനടൻ വിയാൻ മംഗലശ്ശേരിയെ നായകനാക്കി നവാഗതനായ വെൺമണി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ഉരുൾ' (Urul) എന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ബോളിവുഡ് നടൻ കബീർ ദുഹാൻ സിംഗ്, സംവിധായകനും പ്രൊഡ്യൂസറും ആയ സോഹൻ റോയ്, ഇന്ദ്രൻസ്, സുരഭി ലക്ഷ്മി, വി.കെ. പ്രകാശ്, നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ, മീനാക്ഷി, സാജു നവോദയ, വിജിലേഷ്, ബിറ്റൊ ഡേവിസ്, ബിജു മജീദ്, ജെൻസൺ ആലപ്പാട്ട്, തങ്കച്ചൻ വിതുര, രാജാ സാഹിബ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

  വിഎഫ്എക്സ് കമ്പനിയായ ഇൻമോവോ പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന ഈ ചിത്രം സാമൂഹിക പ്രാധാന്യമുള്ള വ്യത്യസ്തമായ ഒരു പ്രമേയം ആണ് കൈകാര്യം ചെയ്യുന്നത്. അജു ജോയ് തിരക്കഥയെഴുതുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഉദയ ചന്ദ്രന്‍, നീലാംബിക, സുശീല പി., ക്യാമറ- വിഷ്ണു ലാല്‍ കൊല്ലം, എഡിറ്റര്‍ & ഡി.ഐ.- ജിതിൻ കുമ്പുകാട്ട്, കല- ബിജു രാഘവൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഫ്ലവിൻ, മേക്കപ്പ്- വിനയചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍- നവീന്‍ വിനോദ്, സ്റ്റുഡിയോ- ഏരീസ് വിസ്മയ മാക്‌സ്, ഫസ്റ്റ്കട്ട്- സഞ്ജയ്, ക്യാമറ അസോസിയേറ്റ്- രതീഷ്, സെക്കന്റ് ക്യാമറ- അമൃത് ഹരി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- നസർ അഷറഫ്, ആശിഷ് കൃഷ്ണന്‍, ഋഷികേശ്, VFX- ഇന്‍മോവോ സ്റ്റുഡിയോ, സ്‌പെഷ്യല്‍ കട്ട്- സാന്‍ജോ സജി, അസിസ്റ്റന്റ് എഡിറ്റര്‍- അനീന ഫിലിപ്പ്, സ്റ്റില്‍സ്- ബെന്‍സൻ ബെനഡിക്ട്, ടൈറ്റിൽ- വിവേക് വാസുദേവ്, ഡിസൈന്‍- മനു ഡാവിഞ്ചി.  അടൂർ, പത്തനംതിട്ട, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'ഉരുൾ' ഉടൻ പ്രദർശനത്തിനെത്തും. പി.ആർ.ഒ. - എ.എസ്. ദിനേശ്.

  Also read: 'മഞ്ഞുരുകി തുടങ്ങി'; വര്‍ഷങ്ങള്‍ക്ക് ശേഷം 'AMMA' വേദിയില്‍ മുഖ്യാതിഥിയായി സുരേഷ് ഗോപിയെത്തി

  വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നടനും മുന്‍ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി (Suresh Gopi) താരസംഘടന 'അമ്മ'യുടെ (AMMA) വേദിയിലെത്തി.  സംഘടനയിലെ അംഗങ്ങളുടെ ഒത്തുചേരലിനും  ആരോഗ്യപരിശോധന ക്യാമ്പിനുമായി നടത്തിയ ഉണര്‍വ് എന്ന പരിപാടിയില്‍ മുഖ്യാതിഥി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വേദിയിലെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിച്ചാണ് സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

  സംഘടനയുടെ ആരംഭകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 'അമ്മ'യുടെ പരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. 'അമ്മ'യുടെ വേദിയില്‍ കാണാത്തത് എന്തുകൊണ്ടാണെന്നും സംഘടനയില്‍ നിന്ന് എന്തുകൊണ്ട് മാറിനില്‍ക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതല്‍ സുരേഷ് ഗോപിയോട് പലരും ചോദിക്കാറുണ്ട്. അതിന് അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്.

  Summary: First look poster of the movie 'Urul' is here
  Published by:user_57
  First published: