• HOME
  • »
  • NEWS
  • »
  • film
  • »
  • Aposthalanmarude Pravarthikal | രാഹുൽ മാധവ്, അപ്പാനി ശരത്; 'അപ്പൊസ്‌തലന്മാരുടെ പ്രവൃത്തികൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Aposthalanmarude Pravarthikal | രാഹുൽ മാധവ്, അപ്പാനി ശരത്; 'അപ്പൊസ്‌തലന്മാരുടെ പ്രവൃത്തികൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

മനുഷ്യന്റെ ഉള്ളിലെ നെഗറ്റീവ് സൈഡ് തുറന്നു കാണിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ്

  • Share this:
രാഹുൽ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽകൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന 'അപ്പൊസ്‌തലന്മാരുടെ പ്രവൃത്തികൾ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു,നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. എൽ ത്രി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിർവഹിക്കുന്നു.

അനിൽ പനച്ചൂരാൻ, സന്തോഷ്‌ പേരാളി, കെ.സി. അഭിലാഷ്, രാഹുൽ കൃഷ്ണ എന്നിവരുടെ വരികൾക്ക് ജോസ് ബാപ്പയ്യാ സംഗീതം പകരുന്നു. ഗായകർ- ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാൽ, ഇഷാൻ ദേവ്, ജോസ് സാഗർ, അൻവർ സാദിഖ്. ലിജു രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒമ്പതു ആക്ഷൻ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്.

പ്രൊജക്റ്റ്‌ ഡിസൈനർ- എൻ.എസ്. രതീഷ്, പ്രൊഡക്ഷൻ, കൺട്രോളർ- അജയഘോഷ് പരവൂർ, കല-അജി പയ്ച്ചിറ, മേക്കപ്പ്- പ്രദീപ് വിതുര, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്‌വെൽ, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ- ഇഷാൻ പ്രൊമോഷൻസ്, എഡിറ്റർ- ബാബുരാജ്, ബി.ജി.എം.- ജോസ് ബാപ്പയ്യാ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാൻ തൻഹ, അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു, ജെറോഷ്, കൊറിയോഗ്രാഫർ- മനോജ്‌ ഫിടാക്, ദിലീപ് ഖാൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

1995ൽ തുടങ്ങി 2022ൽ അവസാനിക്കുന്ന 'അപ്പൊസ്‌തലന്മാരുടെ പ്രവൃത്തികൾ' ഒരു മനുഷ്യന്റെ ഉള്ളിലെ നെഗറ്റീവ് സൈഡ് തുറന്നു കാണിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ്.




Also read: Rudhiram | കന്നഡ സിനിമയെ പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് മലയാളത്തിൽ; അപർണ ബാലമുരളി നായികയാവുന്ന 'രുധിരം'

കന്നഡ സിനിമാരംഗം പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് തലവന്‍ മലയാളത്തിലേക്ക്. അഭിനയിക്കാന്‍ അപര്‍ണ ബാലമുരളിയും (Aparna Balamurali).

നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'രുധിരം' എന്ന ചിത്രത്തിലൂടെയാണ് രാജ് ബി. ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 'രുധിരം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസായി.

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തിൽ എത്തുമ്പോൾ ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്.

ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമാണ് രാജ് ബി. ഷെട്ടി.

സാന്‍ഡല്‍വുഡില്‍ നവതരംഗം തീര്‍ക്കുന്നവരായാണ് റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി. ഷെട്ടി എന്നിവര്‍ അറിയപ്പെടുന്നത്. ഈ ഷെട്ടി ഗ്യാങ്ങിലെ പ്രധാനിയാണ് രാജ് ബി. ഷെട്ടി.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലൻ നിർമ്മിക്കുന്ന 'രുധിരം' മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അവതരിപ്പിക്കുന്നു.
Published by:user_57
First published: