മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്; അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

First look poster of Arjun Ashokan movie Member Rameshan Onpatham Ward is out | ടൊവിനോ തോമസ്, അമല പോള്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരുടെ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്

News18 Malayalam | news18-malayalam
Updated: August 25, 2020, 1:28 PM IST
മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്; അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
അർജുൻ അശോകൻ
  • Share this:
ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അർജുൻ അശോകൻ നായകനായെത്തുന്ന 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്'.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അർജുൻ അശോകന്റെ പിറന്നാളിനോട് അനുബന്ധിച്ച് റിലീസ് ചെയ്‌തു‌. ടൊവിനോ തോമസ്, അമല പോള്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരുടെ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.'തണ്ണീർമത്തൻ ദിനങ്ങൾ' സംവിധാനം ചെയ്ത ഗിരീഷ് എ.ഡി.യുടെ പുതിയ സിനിമയായ 'സൂപ്പർ ശരണ്യയിലും' അർജുൻ അശോകൻ നായകനാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഈ ചിത്രത്തിന്റെ പ്രഖ്യാപനം.

ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, മാമ്മുക്കോയ, രഞ്ജി പണിക്കർ, സാബുമോൻ, ശബരീഷ് വർമ്മ, ഗായത്രി അശോക്, സാജു കൊടിയൻ, ജോണി ആന്റണി, തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു.

ബോബൻ ആൻഡ് മോളി എന്റർടൈൻമെന്റ്സ്ന്റെ ബാനറിൽ ബോബൻ, മോളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ: ജോഷി തോമസ് പള്ളിക്കൽ. ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്റർ: ഗോകുൽനാഥ്.ജി.
ഛായഗ്രാഹകൻ: എൽദോ ഐസക്ക്, സംഗീതം: കൈലാസ് മേനോൻ.
Published by: meera
First published: August 25, 2020, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading