കാര്‍ത്തിയെ നായകനാക്കി ദൃശ്യം സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രമായ 'തമ്പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബോക്സ് ഓഫീസിൽ തരംഗമുണ്ടാക്കിയ കൈതി എന്ന ചിത്രത്തിനു ശേഷം കാർത്തി വെള്ളിത്തരയിലെത്തുന്ന ആദ്യ ചിത്രമായിരിക്കും 'തമ്പി'. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്.തമ്പി എന്നാണ് ചിത്രത്തിന്റെ പേര്. ജ്യോതികയും കാര്‍ത്തിയുമാണ് പോസ്റ്ററിലുള്ളത്.
കാർത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ജ്യോതികയ്ക്ക്. ഇരുവരും സിനിമയിൽ ഒന്നിച്ചെത്തുന്നു എന്ന വാർത്ത സിനിമാലോകം സന്തോഷത്തോടെ വരവേറ്റിരുന്നു. ഇരുവരും 'കട്ടപ്പ' സത്യരാജിന്റെ മക്കളായാണെത്തുക. ഇവരുടെ കഥാപാത്രങ്ങൾ ഇങ്ങനെയാണെന്നതിന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ആദ്യമായാണ് ജ്യോതികയും സൂര്യയുടെ അനുജൻ കാർത്തിയും ഒന്നിച്ചഭിനയിക്കുന്നത്. ഒരു കുടുംബ ചിത്രമായാവും ഇത് തിയേറ്ററുകളിലെത്തുക.
വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്സ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഒരു ബോളിവുഡ് ചിത്രം ചെയ്യുന്നതിന്റെ പണിപ്പുരയിലും കൂടിയാണ് ജീത്തു.
വരും ദിവസങ്ങളില്‍ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.