നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kannadi movie | സിദ്ദിഖ് കേന്ദ്രകഥാപാത്രമാവുന്നു; 'കണ്ണാടി' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

    Kannadi movie | സിദ്ദിഖ് കേന്ദ്രകഥാപാത്രമാവുന്നു; 'കണ്ണാടി' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

    First look poster of Kannadi movie starring Siddique released | സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ.ജി. രാജന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കണ്ണാടി'

    കണ്ണാടി

    കണ്ണാടി

    • Share this:
      സിദ്ധിഖിനെ (Siddique) കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ.ജി. രാജന്‍ സംവിധാനം ചെയ്യുന്ന 'കണ്ണാടി' (Kannadi movie) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

      രാഹുൽ മാധവ്, സുധീർ കരമന, വിജയരാഘവൻ, റോഷൻ ബഷീർ, ഷാജു ശ്രീധർ, മാമുക്കോയ, തേങ്ങൽ ഹാരീസ്, ബാലൻ പാറയ്ക്കൽ, മനു പിള്ള, കനവ് സുരേഷ്, രചനാ നാരായണൻകുട്ടി, മാർഗ്രറ്റ് ആന്റണി, അമൃത മേനോൻ, സരയൂ മോഹൻ, ആനന്ദ ജ്യോതി, അംബിക മോഹൻ, എസ്.ആർ. ദീപിക, കോഴിക്കോട് ശാരദ, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

      നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിർമ്മിക്കുന്ന 'കണ്ണാടി' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി. നായനാർ നിര്‍വ്വഹിക്കുന്നു.

      കഥയും തിരക്കഥയും സംഭാഷണവും മുഹമ്മദ് കുട്ടി എഴുതുന്നു.
      ശ്രീകുമാരൻ തമ്പി, പി.കെ. ഗോപി, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് സതീഷ് വിനോദ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര എന്നിവർക്കൊപ്പം നടൻ സിദ്ദിഖ് ഈ ചിത്രത്തിൽ ഒരു ഗാനമാലപിക്കുന്നു.

      പ്രൊഡകഷന്‍ കൺട്രോളർ- സക്കീർ ഹുസൈൻ, കല- സൂര്യചന്ദ്രൻ,
      മേക്കപ്പ്- സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ,
      സ്റ്റിൽസ്- കാഞ്ചൻ മുള്ളൂർക്കര, ചീഫ് അസോസിയേറ്റ് ഡയറക്റടർ- കമൽ കുപ്ലേരി, അസിസ്റ്റന്റ് ഡയറക്ടർ- ഫെബിൻ, മാർട്ടിൻ ബെയ്സൽ,
      വിഷ്ണു ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജയരാജ് വെട്ടം, പ്രൊഡക്ഷൻ മാനേജർ- ജോബി ആന്റെണി, പി.ആർ.ഒ. - എ.എസ്. ദിനേശ്.

      Also read: പുതുവത്സരാശംസയ്‌ക്കൊപ്പം ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍; ബറോസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

      പുതുവത്സരാശംസകള്‍ക്കൊപ്പം ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ (Mohanlal). മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രം ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് താരം പുതുവത്സരാശംസ അറിയിച്ചത്.

      ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് താരം ചിത്രത്തില്‍. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്റെ ചിത്രം പകര്‍ത്തിയത്.

      ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു.
      Published by:user_57
      First published: