• HOME
  • »
  • NEWS
  • »
  • film
  • »
  • പോളറോയിഡ് ക്യാമറയുമായി സാനിയ അയ്യപ്പൻ; 'കൃഷ്ണൻകുട്ടി പണി തുടങ്ങി' ഫസ്റ്റ് ലുക്ക് ‌പോസ്റ്റർ പുറത്തിറങ്ങി

പോളറോയിഡ് ക്യാമറയുമായി സാനിയ അയ്യപ്പൻ; 'കൃഷ്ണൻകുട്ടി പണി തുടങ്ങി' ഫസ്റ്റ് ലുക്ക് ‌പോസ്റ്റർ പുറത്തിറങ്ങി

First look poster of Krishnankutti Pani Thudangi movie is here | വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ അയ്യപ്പൻ ടീം ഒന്നിക്കുന്ന ചിത്രമാണ് 'കൃഷ്ണൻകുട്ടി പണി തുടങ്ങി'

ഫസ്റ്റ് ലുക്ക്

ഫസ്റ്റ് ലുക്ക്

  • Share this:
    വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ അയ്യപ്പൻ ടീം ഒന്നിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.പോളറോയിഡ് ക്യാമറയുമായി നിൽക്കുന്ന സാനിയ അയ്യപ്പന്റേതാണ് ചിത്രം. ഏറെ കൗതുകവും അതേസമയം ക്ലാസ്സ്‌ ലുക്കും നൽകുന്നതാണ് ഈ പോസ്റ്റർ.

    സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പെപ്പർകോൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ നോബിൾ ജോസാണ്.



    സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

    ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈനർ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ്‌ ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ്‌ മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം.
    Published by:user_57
    First published: