• HOME
  • »
  • NEWS
  • »
  • film
  • »
  • Jack and Jill | സ്കൂട്ടർ ഓടിച്ച് മഞ്ജു വാര്യർ, കൂടെ മറ്റുതാരങ്ങളും; 'ജാക്ക് ആൻഡ് ജിൽ' പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

Jack and Jill | സ്കൂട്ടർ ഓടിച്ച് മഞ്ജു വാര്യർ, കൂടെ മറ്റുതാരങ്ങളും; 'ജാക്ക് ആൻഡ് ജിൽ' പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

First look poster of Manju Warrier movie Jack and Jill is here | സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ജാക്ക് ആൻഡ് ജിൽ' മെയ് മാസം തിയേറ്ററുകളിലേക്ക്

ജാക്ക് ആൻഡ് ജിൽ

ജാക്ക് ആൻഡ് ജിൽ

  • Share this:
    സന്തോഷ് ശിവൻ (Santosh Sivan) സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ (Jack and Jill) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങളും നേർന്നുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. രസകരമായ ഒരു ചിത്രം എന്ന ഉറപ്പാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകിയിരിക്കുന്നത്.

    ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ് ജിൽ നിർമ്മിച്ചിരിക്കുന്നത്.

    മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.



    ബി.കെ. ഹരിനാരായണനും റാം സുന്ദരും വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേർന്നാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

    തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ്.എം., സുരേഷ് രവീന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ്. രാജീവ്‌, മഹേഷ്‌ അയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്.എം., അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ്‌ ഇ കുര്യൻ, ആർട്ട്‌ ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച്‌ റിവർ, VFX ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി.ആർ.ഒ.: വാഴൂർ ജോസ്, എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.

    Summary: First look poster of Santosh Sivan directing Manju Warrier movie Jack and Jill was released by Mohanlal. The movie is slated for a May release. The first look poster hints the movie to be a fun-filled ride of all sorts
    Published by:user_57
    First published: