മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം 'പുഴുവിന്റെ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്പ്, ധനുഷ് ചിത്രം കര്ണ്ണന്, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.
റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റര്‍ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍- എന്‍.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും & എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്, പി.ആര്.ഒ- പി. ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Summary: First look poster from Mammootty - Parvathy Thiruvothu starring movie Puzhu is out on social media platforms. The film is from debutant director Ratheenaഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.