നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 18 Hours | 'തൃശൂർ പൂരം' സംവിധായകന്റെ '18 അവേഴ്സ്'; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  18 Hours | 'തൃശൂർ പൂരം' സംവിധായകന്റെ '18 അവേഴ്സ്'; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  First look poster of the movie 18 Hours released | കോവിഡ് പൊട്ടിപ്പുറപ്പെടലിനു ശേഷം ചിത്രീകരിച്ച സിനിമയാണ് '18 അവേഴ്സ്'

  18 അവേഴ്സ്

  18 അവേഴ്സ്

  • Share this:
   സോൾട്ട് മംഗോ ട്രീ, എസ്‌കേപ്പ് ഫ്രം ഉഗാണ്ട, തൃശൂർ പൂരം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജേഷ് നായരുടെ ഏറ്റവും പുതിയ സിനിമയായ 18 അവേഴ്‌സിന്റെ പോസ്റ്റർ പുറത്തിറങ്ങി.

   ഒരുപറ്റം പുതുമുഖങ്ങളും പരിചിതമുഖങ്ങളും സിനിമയ്ക്ക് പിന്നിലുണ്ട്. നടൻ ജയസൂര്യ പുറത്തിറക്കിയ പോസ്റ്ററിൽ ശ്യാമ പ്രസാദ്, വിജയ് ബാബു, ഇന്ദു തമ്പി, രതീഷ് വേഗ, നിഹാദ് അലി തുടങ്ങിയവരുടെ പേരുകൾ കാണാം.

   നിർമ്മാണവും രാജേഷ് നായർ നിർവഹിക്കുന്നു.   കോവിഡ് പൊട്ടിപ്പുറപ്പെടലിനു ശേഷം ചിത്രീകരിച്ച സിനിമയാണ് '18 അവേഴ്സ്'.

   സിനിമയിൽ പോലീസ് കഥാപാത്രം ചെയ്ത നടൻ കൃഷ്ണൻ ബാലകൃഷ്ണൻ തന്റെ 18 അവേഴ്സ് അനുഭവം ഇങ്ങനെ കുറിക്കുന്നു.

   "പ്രഭാതസവാരിക്ക് മ്യൂസിയത്തിൽ കറങ്ങുമ്പോൾ പരസ്പരം കൈകാണിച്ചുപോകുന്ന രണ്ട് പരിചയക്കാർ ഒരു ദിവസം ഒരുമിച്ച് നടക്കാൻ തുടങ്ങി, രണ്ടുപേരും സിനിമാക്കാരായത് കൊണ്ട് സിനിമ മാത്രം സംസാരിച്ചു. അതിൽ ഒരാൾ സിനിമ സംവിധായകൻ ആയിരുന്നു, മറ്റൊരാൾ നടനും. സംവിധായകൻ നടനോട്: 'നീ കുറച്ചുകൂടി ശ്രമം നടത്തണം, ഇങ്ങനെ ഒക്കെ പോര, തിരക്കുള്ള നടനാവണം, അടുത്ത സിനിമയിൽ നിനക്ക് ഞാനൊരു നല്ലവേഷം തരും'. 'ശരി' എന്ന് നടനും പറഞ്ഞു.

   സംവിധായകനും നടനും പിന്നെയും ആഴ്ചകൾ നടന്നു, ഒരു ദിവസം സംവിധായകൻ നടനോട് ചോദിച്ചു, പുതുമുഖങ്ങളെ വച്ച് ഒരു സിനിമ ചെയ്താലോ എന്ന്. നടൻ നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. കൊറോണ വന്ന് ലോക്ക്ഡൌൺ ആരംഭിച്ചു. നടത്തം നിന്ന് രണ്ടുപേരും വീട്ടിലായി. ഇടയ്ക്ക് ഇടയ്ക്ക് വിളികൾ വരും. സുഖവിവരം തിരക്കും, സിനിമയെ കുറിച്ച് സംസാരിക്കും, ലോക്ക്ഡൌൺ ഇളവ് വന്നപ്പോൾ സംവിധായകൻ നടനോട് 'വീട്ടിലേക്കു വാ, നമുക്ക് സംസാരിക്കാം' എന്ന് പറഞ്ഞു. അവിടുന്ന് അങ്ങോട്ട്‌ സ്റ്റോറിയും, പുതുമുഖങ്ങളെയും ടെക്നിക്ഷൻമാരെയും തിരക്കലായി. എല്ലാം ഒത്തുവന്നു; കോവിഡിന്റെ ഭയവും!   പ്രോട്ടോകോൾ അനുസരിച്ച്‌ ഷൂട്ട്‌ ചെയ്യുകയും വേണം അതിന് പറ്റുന്ന കഥയാണോ? അതുമല്ല. ആ വെല്ലുവിളി സംവിധായകൻ ഏറ്റെടുക്കുകയും ചെയ്തു. പ്രോട്ടോകോൾ പൂർണ്ണമായി പാലിക്കുകയും, ഷൂട്ടിംഗ് തുടങ്ങി വിജയകരമായി പൂർത്തീകരിക്കുകയും ചെയ്‌തു. ആ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് ഇന്ന് ഇതാ ഇവിടെ അവതരിപ്പിക്കുന്നത്, ഞാൻ പറഞ്ഞ സംവിധായകൻ രാജേഷ് നായർ, നടൻ ഞാനും."

   Summary: '18 Hours' is a new movie from Rajesh Nair, director of the films 'Salt Mango Tree', 'Escape from Uganda' and 'Thrissur Pooram'. The film has an ensemble cast of freshers and experienced actors alike. The movie was filmed after restrictions were relaxed after first Covid outbreak
   Published by:user_57
   First published:
   )}