• HOME
 • »
 • NEWS
 • »
 • film
 • »
 • A Dramatic Death | ദസ്തയേവിസ്കിയും ടോൾസ്റ്റോയിയും മലയാളത്തിൽ; 'എ ഡ്രമാറ്റിക് ഡെത്ത്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

A Dramatic Death | ദസ്തയേവിസ്കിയും ടോൾസ്റ്റോയിയും മലയാളത്തിൽ; 'എ ഡ്രമാറ്റിക് ഡെത്ത്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

First-look poster of the movie A Dramatic Death is here | കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ കാലത്തെ നോക്കി കാണുന്ന സിനിമയിൽ വിശ്വസാഹിത്യകാരന്മാരായ ദസ്തയേവിസ്കിയും ടോൾസ്റ്റോയിയും കഥാപാത്രങ്ങളാകുന്നു

A Dramatic Death

A Dramatic Death

 • Share this:
  'കാപ്പിരി തുരുത്ത്' എന്ന ചിത്രത്തിന് ശേഷം സഹീർ അലി രചനയും സംവിധാനവും നിർവഹിയ്ക്കുന്ന 'എ ഡ്രമാറ്റിക് ഡെത്ത്' (A Dramatic Death) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ സഹീർ, കെ.കെ. സാജൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എ ഡ്രമാറ്റിക്ക് ഡെത്ത്' എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ച്, ഒലിപ്പുറം കാരിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി.

  കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ കാലത്തെ നോക്കി കാണുന്ന സിനിമയിൽ വിശ്വസാഹിത്യകാരന്മാരായ ദസ്തയേവിസ്കിയും ടോൾസ്റ്റോയിയും കഥാപാത്രങ്ങളാകുന്നു. നാടകത്തിലൂടെ ജീവിതം പറയുന്ന ഈ സിനിമയിൽ ശ്രദ്ധേയരായ തിയറ്റർ ആർട്ടിസ്റ്റുകളായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ, ഷൈലജ പി. അമ്പു, ശാരദ കുഞ്ഞുമോൻ, ഷാനവാസ്, രോഹിത്, പ്രേംദാസ്, വാസുദേവൻ, ബിനു പത്മനാഭൻ, സി.സി.കെ., ചന്ദ്രബാബു ഷെട്ടി, ധ്വനി എന്നിവരോടൊപ്പം പ്രവാസി ലോകത്തെ ശ്രദ്ധേയനായ കെ.കെ. സാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  നിസ്സാർ ജമീൽ, ജയചന്ദ്രൻ, മഞ്ജു, വിദൃ മുകുന്ദൻ, റഫീക്ക് ചൊക്ലി, ഷിബു മുപ്പത്തടം, അനൂജ് കെ. സാജൻ, പ്രദീപ് ബാബു തുടങ്ങിയവരും വേഷമിടുന്നു. നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

  സുരേഷ് പാറപ്രം, വിജേഷ് കെ.വി. എന്നിവരുടെ വരികൾക്ക് സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. തൊണ്ണൂറ്റിരണ്ടാം വയസ്സിൽ നാടക വേദിയിലെ പ്രതിഭ മരട് ജോസഫ് ആദ്യമായി ഈ സിനിമയിലൂടെ പിന്നണി ഗായകനാകുന്നു. രമേശ് മുരളി, എലിസബത്ത് രാജു, വിജേഷ് കെ.വി. എന്നിവരാണ് മറ്റു ഗായകർ.

  പശ്ചാത്തല സംഗീതം- മധു പോൾ, കല- മനു പെരുന്ന, ഗ്രാഫിക്സ്- സമീർ ലാഹിർ, ചമയം- പട്ടണം ഷാ, വസ്ത്രാലങ്കാരം- പി.പി. ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല- ജാവേദ് അസ്ലാം, എഡിറ്റിങ്- അബു താഹിർ, എഫക്ട്സ്- സുരേഷ്, സൗണ്ട് മിക്സിംങ്ങ്- എസ്. രാധാകൃഷ്ണൻ, സംഘട്ടനം- അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം- സജീവ് ജി., ജാവേദ് അസ്ലം, പ്രൊജക്ട് ഡിസൈനർ- മാൽക്കോംസ്, ഖാലിദ് ഗാനം.
  തിയറ്റർ സ്കച്ചസ് മണിയപ്പൻ ആറന്മുള, വിജേഷ് കെ.വി., പി.ആർ.ഒ. - എ.എസ്. ദിനേശ്.

  Summary: Malayalam movie 'A Dramatic Death' introduces renowned authors Fyodor Dostoevsky and Leo Tolstoy as its characters. The movie is a look back at the past from the pandemic-stricken days. First look poster of the film has been out
  Published by:user_57
  First published: