നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രിയംവദ കൃഷ്ണൻ നായികയാവുന്ന 'അപർണ്ണ ഐ.പി.എസ്.' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  പ്രിയംവദ കൃഷ്ണൻ നായികയാവുന്ന 'അപർണ്ണ ഐ.പി.എസ്.' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  First look poster of the movie Aparna IPS released | പ്രിയംവദ കൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി സാദിഖ് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് 'അപർണ ഐ.പി.എസ്.'

  അപർണ ഐ.പി.എസ്.

  അപർണ ഐ.പി.എസ്.

  • Share this:
   ലാസി എന്റർടൈൻമെന്റിന്റെ ബാനറിൽ വി.എം. ലത്തീഫ് നിർമ്മിച്ച് പ്രിയംവദ കൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി സാദിഖ് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന 'അപർണ ഐ.പി.എസ്.' എന്ന കുറ്റാന്വേഷണ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മേജർ രവി, ഒമർ ലുലു, ഇർഷാദ്, ഗിന്നസ് പക്രു, സന്തോഷ് കീഴാറ്റൂർ, അനു സിത്താര, സുരഭി ലക്ഷ്മി, നവാസ് വള്ളിക്കുന്ന്, കാർത്തിക് പ്രസാദ്, ലച്ചു അന്ന രാജൻ, ഡയാന ഹമീദ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെ റിലീസായീ.

   വിനോദ് കോവൂർ, നീനാ കുറുപ്പ്, ബിനോയ്, അഖിൽ പ്രഭാകർ, ഡിസ്നി ജെയിംസ്, പ്രകാശ് പയ്യാനിക്കൽ, സതീഷ് അമ്പാടി,ബിന്ദു പ്രവീൺ, രഞ്ജിനി മുരളി, ദേവി കൃഷ്ണ, ബെനി സുമിത്ര, ഹർഷ അരുൺ, വർമ്മ ജി, നിഷാദ് കല്ലിങ്ങൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   ടൈറ്റിൽ റോളിൽ സംസ്ഥാന പുരസ്കാര ജേതാവ് പ്രിയംവദ കൃഷ്ണൻ അഭിനയിക്കുന്ന 'അപർണ ഐ.പി.എസ്.' എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സാദിഖ് സുധി എഴുതുന്നു. ക്രിസ്റ്റി ജോർജ്ജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

   സംഗീതം- തേജ് മെർവിൻ, എഡിറ്റർ- അരുൺ, കല-മുരളി ബേപ്പൂർ, മേക്കപ്പ്- ഷിജി താനൂർ, വസ്ത്രാലങ്കാരം- നിഖിൽ ഹാക്ക്, ഡിസൈൻ-പ്രജിൻ, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്രശർമ, സ്റ്റുഡിയോ- മലയിൽ കമ്മ്യൂണിക്കേഷൻ എറണാകുളം. 'അപർണ ഐ.പി.എസ്.' ഉടൻ പ്രദർശനത്തിനെത്തുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: 'മാലിക്' മറ്റൊരു 'മെക്സിക്കൻ അപാരത' എന്ന് പോസ്റ്റ്, പിന്നാലെ വിമർശനവും; മറുപടിയുമായി ഒമർ ലുലു

   ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്' കണ്ട ശേഷമുള്ള സംവിധായകൻ ഒമർ ലുലുവിന്റെ പോസ്റ്റ് ചർച്ചയാവുന്നു. 'മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം' എന്നാണ് ഒമർ ലുലു കുറിച്ചത്. ഇതിനു പിന്നാലെ 'ഒരു മെക്സിക്കൻ അപാരത' എന്ന സിനിമ നേരിട്ട വിമർശനവും ചേർത്താണ് ഒമറിന്റെ പോസ്റ്റ്.

   മഹാരാജാസ് കോളേജിൽ കെ.എസ്.യു. നേടിയ വിജയം സിനിമയിൽ ഇടതുപക്ഷത്തിന്റേതാക്കി മാറ്റി എന്നായിരുന്നു വിമർശനം. ക്യാമ്പസ് രാഷ്ട്രീയ ചിത്രത്തിൽ നായകനായത് ടൊവിനോ തോമസ് ആണ്. കെ.എസ്.യുവിന്റെ ആധിപത്യം അവസാനിപ്പിച്ച് എസ്.എഫ്.ഐ. വിജയം നേടുന്നതാണ് സിനിമ പറഞ്ഞ രാഷ്ട്രീയം. എന്നാൽ ഇത് നേരെ മറിച്ചാണ് എന്ന് സ്ഥാപിക്കുന്ന തരത്തിൽ പത്രവാർത്താ ശകലവും ചേർത്താണ് ഒമർ ലുലു പോസ്റ്റ് ചെയ്തിരിക്കുന്നത്.

   നടൻ കൂടിയായ അന്നത്തെ കെ.എസ്.യു. ചെയർമാൻ ജിനോ ജോണിനെ അണികൾ എടുത്തുയർത്തി ആഹ്ലാദ പ്രകടനം നടത്തുന്ന സചിത്ര പത്രവാർത്തയാണ് ഒമർ ലുലു കമന്റ് സെക്ഷനിൽ പോസ്റ്റ് ചെയ്തത്.

   തിരുവനന്തപുരം ജില്ലയിലെ ബീമാപള്ളി, ചെറിയതുറ എന്നീ കടലോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന ചില സംഭവവികാസങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ സാങ്കൽപ്പിക കഥയാണ് മാലിക്.

   2009ൽ ബീമാപള്ളിയിൽ സംഭവിച്ച വെടിവയ്പ്പും അതിനു പിന്നാലെയുണ്ടായ ആഭ്യന്തര പ്രശ്നങ്ങളുമാണ് സിനിമയ്ക്ക് ഇതിവൃത്തം. എന്നാൽ അന്നുണ്ടായ സംഭവങ്ങളുടെ പിന്നിലെ രാഷ്ട്രീയവശം നേർവിപരീതമായ തരത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു എന്ന നിലയിൽ ഒട്ടേറെ വിമർശനം ഉണ്ടായിട്ടുണ്ട്.
   Published by:user_57
   First published:
   )}