• HOME
  • »
  • NEWS
  • »
  • film
  • »
  • Ayalvashi | ഫാമിലിയിൽ അൽപ്പം കോമഡി; ഇർഷാദ് പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന 'അയൽവാശി'യിൽ ഇവർ

Ayalvashi | ഫാമിലിയിൽ അൽപ്പം കോമഡി; ഇർഷാദ് പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന 'അയൽവാശി'യിൽ ഇവർ

സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'അയൽവാശി' എന്ന ചിത്രത്തിനുണ്ട്

അയൽവാശി

അയൽവാശി

  • Share this:

    സൗബിൻ ഷാഹിർ (Soubin Shahir), ബിനു പപ്പു, നസ്‌ലൻ എന്നിവർ പ്രധാന വേഷം ചെയ്ത് നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അയൽവാശി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫാമിലി കോമഡി എന്റെർറ്റൈനർ ആണ് ചിത്രം. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ‘അയൽവാശി’ നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.

    നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.

    സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘അയൽവാശി’ എന്ന ചിത്രത്തിനുണ്ട്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‌ലനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,​ ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റഭിനേതാക്കൾ.

    സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ- സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ- ബാദുഷ, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, പി.ആർ.ഒ. – എ.എസ്. ദിനേശ്, മീഡിയ പ്രെമോഷൻ- സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ- ഒബ്സ്‌ക്യുറ, ഡിസൈൻ-യെല്ലോ ടൂത്ത്. ചിത്രം ഉടൻ തിയ്യേറ്ററുകളിൽ എത്തും.

    Published by:user_57
    First published: