• HOME
  • »
  • NEWS
  • »
  • film
  • »
  • Charles Enterprises | ഉര്‍വശിയുടെ 'ചാള്‍സ് എന്റര്‍പ്രൈസസ്'; ഫസ്റ്റ് ലുക്ക് ഇതാ

Charles Enterprises | ഉര്‍വശിയുടെ 'ചാള്‍സ് എന്റര്‍പ്രൈസസ്'; ഫസ്റ്റ് ലുക്ക് ഇതാ

ഉര്‍വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരശന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങൾ

ചാള്‍സ് എന്റര്‍പ്രൈസസ്

ചാള്‍സ് എന്റര്‍പ്രൈസസ്

  • Last Updated :
  • Share this:
    ഉര്‍വശി (Urvashi), ബാലു വര്‍ഗീസ് (Balu Varghese), ഗുരു സോമസുന്ദരം (Guru Somasundaram), കലൈയരശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' (Charles Enterprises) എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    മണികണ്ഠന്‍ ആചാരി, സാലു റഹീം, സുര്‍ജിത്, വിനീത് തട്ടില്‍, സുധീര്‍ പറവൂര്‍, നസീര്‍ സംക്രാന്തി, ആഭിജ ശിവകല, ഗീതി സംഗീതിക, ചിത്ര പൈ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    ജോയി മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയി,അച്ചു വിജയൻ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു.

    സഹ നിര്‍മ്മാണം- പ്രദീപ് മേനോന്‍, അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി എന്നിവര്‍ എഴുതിയ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ.വി. സംഗീതം പകരുന്നു. ചിത്രസംയോജനം- അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം- ദീപക് പരമേശ്വരന്‍, കലാസംവിധാനം- മനു ജഗത്ത്, വസ്ത്രാലങ്കാരം- അരവിന്ദ് കെ.ആര്‍., ചമയം- സുരേഷ്, സ്റ്റില്‍സ്- ഫസലുല്‍ ഫക്ക്, പരസ്യകല- യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.



    Also read: Suriya 42 | പാൻ- ഇന്ത്യ അല്ല, പാൻ -വേൾഡ്; പ്രതീക്ഷയുടെ കൊടുമുടി കേറി സൂര്യ 42 'മോഷൻ പോസ്റ്റർ'

    ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ചിത്രം 'സൂര്യ 42വിന്റെ' (Surya 42) മോഷൻ പോസ്റ്റർ നടനും ചലച്ചിത്ര നിർമ്മാതാവുമായ സൂര്യ (Suriya) പുറത്തിറക്കി. സ്‌പെഷ്യൽ ഇഫക്‌ട് നിറഞ്ഞ ഹെവി പ്രൊമോ ചരിത്ര കാലഘട്ടത്തിലെ കാഴ്ചയാണ് സൂചിപ്പിക്കുന്നത്.

    ഒരു കഴുകൻ യുദ്ധഭൂമിയിൽ പറന്നുയരുന്നതോടെയാണ് പ്രമോ ആരംഭിക്കുന്നത്. അവിടെ കുതിരസവാരി നടത്തുന്ന യോദ്ധാക്കൾ വാളുകളും മഴുവുമായി പരസ്പരം പോരാടുന്നത് കാണാം. പക്ഷി പിന്നീട് ഒരു യോദ്ധാവിന്റെ അടുത്തേക്ക് പറക്കുന്നു. അയാൾ ഒരു പാറയുടെ മുകളിൽ നിന്നുകൊണ്ട് താഴെ നടക്കുന്ന യുദ്ധം വീക്ഷിക്കുകയും, പക്ഷി അയാളുടെ തോളിൽ ഇരിക്കുകയും ചെയ്യുന്നു. സൂര്യ ഏക പോരാളിയാണ്. “ഞങ്ങൾ സാഹസികത ആരംഭിക്കുമ്പോൾ, നിങ്ങളുടെ ആശംസകൾ ഞങ്ങൾ തേടുന്നു,” മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ ട്വീറ്റ് ചെയ്തു.

    3D ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ചിത്രം 10 ഭാഷകളിൽ റിലീസ് ചെയ്യും. ഇത് പദ്ധതിയുടെ വ്യാപ്തി കാണിക്കുന്നു. പാൻ-ഇന്ത്യ ട്രെൻഡ് ആയതിനാൽ, #Suriya42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പേരിടാത്ത ഈ ചിത്രത്തിലൂടെ സൂര്യ പാൻ -വേൾഡ് ചിത്രത്തിനായി ഒരുങ്ങുന്നതായി മോഷൻ പോസ്റ്റർ സൂചനകൾ നൽകുന്നു.

    Summary: First look poster of the movie Charles Enterprises starring Urvashi was released by actor Mammootty
    Published by:user_57
    First published: