നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Colossians | മലയാള ചിത്രം 'കൊളോസ്സിയൻസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

  Colossians | മലയാള ചിത്രം 'കൊളോസ്സിയൻസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

  കൈനകിരി തങ്കരാജ്, ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ, അരുൺ രാഘവ്, ജയരാജ് കോഴിക്കോട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ

  കൊളോസ്സിയൻസ്

  കൊളോസ്സിയൻസ്

  • Share this:
   കൈനകിരി തങ്കരാജ് (Kainakary Thangaraj), ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ, അരുൺ രാഘവ്, ജയരാജ് കോഴിക്കോട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരളി ലക്ഷ്മണൻ സംവിധാനം ചെയ്യുന്ന 'കോളോസ്സിയൻസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

   ചിത്രമൂല ക്രിയേഷൻസിന്റെ ബാനറിൽ സുജാത പി. സുധീഷ്, യതി കുക്കു ജീവൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു എൻ. ശശികുമാർ നിർവ്വഹിക്കുന്നു.

   ഗ്രീഷ്മ റിജിന്‍, ജിജേഷ് പി.കെ., രാഹുല്‍ അജയകുമാര്‍, മുരളി ലക്ഷ്മണ്‍, എന്നിവർ ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു. മുരളി ശങ്കർ എഴുതിയ വരികൾക്ക് ഷമൽ രാജ് സംഗീതം പകരുന്നു.

   എഡിറ്റര്‍- സൂരജ് അയ്യപ്പന്‍, ഡി.ഐ. - രംഗറേയ്‌സ് മീഡിയ വര്‍ക്ക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുകേഷ് തൃപ്പൂണിത്തുറ, ആർട്ട് - സജിത് മുണ്ടയാട്, മേക്കപ്പ്- രാജീവ് അങ്കമാലി, ബി.ജി.എം.- രാഗേഷ് സ്വാമിനാഥൻ, അസോസിയേറ്റ് ഡയറക്ടര്‍- ആര്‍.ജെ. വിജയ്, ആക്ഷൻ- അഷ്‌റഫ് ഗുരുക്കള്‍, സ്റ്റില്‍- ശരത് പൂത്തോട്ട, ടൈറ്റില്‍ മോഷന്‍- ആകാശ് അശോകന്‍, ഓപ്പണിംഗ് ടൈറ്റിൽ, മാര്‍ക്കറ്റിംഗ്- ഡിഎഎക്സ്, ടൈറ്റിൽ പോസ്റ്റര്‍ ഡിസൈന്‍- ഭാസി, പി.ആർ.ഒ. -എ.എസ്. ദിനേശ്.   Also read: അന്ന കുര്യനായി കല്യാണി പ്രിയദര്‍ശന്‍; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് 'ബ്രോ ഡാഡി' ടീം

   പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

   അന്ന കുര്യന്‍ എന്ന കഥാപാത്രത്തേയാണ് ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്നത്. ചിത്രം Disney + Hotstar വഴി ഡയറക്റ്റ് ഒ.ടി.ടി. റിലീസ് ആണ്. മോഹൻലാൽ ജോൺ കറ്റാടി, പൃഥ്വിരാജ് ഈശോ ജോൺ കറ്റാടി, മീന അന്നമ്മ, കല്യാണി പ്രിയദർശൻ അന്ന, കുര്യൻ മാളിയേക്കൽ ആയി ലാലു അലക്സ്, എൽസി കുര്യനായി കനിഹ, ഡോ: സാമുവലായി ജഗദീഷ്, ഹാപ്പി പിന്റോ ആയി സൗബിൻ, അമ്മച്ചിയായി മല്ലിക സുകുമാരൻ, സിറിൽ ആയി ഉണ്ണി മുകുന്ദൻ എന്നിവരാണ് ക്യാരക്ടേഴ്‌സ്.
   Published by:user_57
   First published: