അമേരിക്കൻ മലയാളിയായ രാജു തോട്ടം, മെറീന മൈക്കിൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദൃശ്യമാധ്യമ പ്രവർത്തകനായ ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'ഹോളി ഫാദർ' (Holy Father movie) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ സിബി മലയിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഭരതം ആർട്ട്സിന്റെ ബാനറിൽ അമ്പിളി അനിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മിഥുൻ രാജ് തോട്ടം, രാജീവ് രംഗൻ, പ്രകാശ് പയ്യാനക്കൽ,
റിയ, പ്രീജ, പ്രഗ്യ തുടങ്ങിയവരും അഭിനയിക്കുന്നു.
ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ ജീവിക്കുന്ന 60 വയസ്സുള്ള, മറവി രോഗത്തിൽ (ഡിമെൻഷ്യ) പെട്ടുപോയ റൊസാരിയോ എന്ന പിതാവിനെ ശുശ്രൂഷിക്കാൻ തനിയ്ക്ക് ലഭിച്ച അമേരിക്കൻ സ്‌കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ച ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് 'ഹോളി ഫാദർ' എന്ന ചിത്രത്തിൽ ദ്യശൃവൽക്കരിക്കുന്നത്.
രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- സോബിൻ കെ. സോമൻ, പശ്ചാത്തല സംഗീതം- കൈലാസ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നിതിൻ തോട്ടത്തിൽ, പ്രൊഡക്ഷൻ ഡിസൈനർ- ബെവിൻ സാം, പ്രൊഡക്ഷൻ കൺട്രോളർ- എസ്.കെ. സുനിൽ, കല- കിഷോർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- കൺസി സിബി, സ്റ്റിൽസ്- വിനോദ്, അസോസിയേറ്റ് ഡയറക്ടർ- അനിൽ മേടയിൽ, ഗ്രാഫിക്സ്- കോക്കനട്ട് ബഞ്ച്, ഡിസൈൻ- ബെൽസ്, ആന്റ് ചിയിംസ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: 36 വർഷത്തിനു ശേഷം നടൻ ശങ്കർ നിർമ്മാതാവാവുന്നു; പുതിയ ചിത്രം 'എഴുത്തോല'
മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ (Actor Shankar) നിർമ്മിക്കുന്ന ചിത്രമാണ് 'എഴുത്തോല' (Ezhuthola). ശങ്കർ, നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. നടൻ ശങ്കർ തന്റെ അഭിനയ ജീവിതത്തിന്റെ 42 വർഷത്തിലേക്ക് എത്തുമ്പോൾ വീണ്ടും ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ്.
ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നത്. ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമായ 'എഴുത്തോല'യിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
1986-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ചേക്കാറാനൊരു ചില്ല'യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു നായകൻ.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലൂടെയെന്നാണ് ശങ്കർ മലയാള സിനിമയിലെത്തുന്നത്. അതിനു മുൻപ് ശരപഞ്ജരത്തിൽ അതിഥി വേഷം ചെയ്തിരുന്നു. 1980കളിലെ ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു ശങ്കർ. ശങ്കർ-മേനക ജോഡി അന്നാളുകളിലെ മലയാള സിനിമകളുടെ വിജയ ഫോർമുലയായി മാറുകയും ചെയ്തു. 'ഒരു താളൈ രാഗം' എന്ന ആദ്യ തമിഴ് സിനിമയും അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.