• HOME
 • »
 • NEWS
 • »
 • film
 • »
 • 'ജോ ആൻഡ് ജോ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

'ജോ ആൻഡ് ജോ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

First look poster of the movie Jo and Jo is here | മാത്യു, നസ്‌ലൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന സിനിമയാണ്

ജോ ആൻഡ് ജോ

ജോ ആൻഡ് ജോ

 • Share this:
  മാത്യു, നസ്‌ലൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

  Also read: Sunny review | ഏകാന്തതയുടെ അവസ്ഥാന്തരങ്ങളിലൂടെ ഒരു കോവിഡ്കാല യാത്രയുമായി ജയസൂര്യയുടെ സണ്ണി

  പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, കല-നിമേഷ് താനൂർ, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- മനു ഡാവൻസി, എഡിറ്റർ- ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ- സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൾ ബഷീർ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

  Also read: 'മിന്നൽ മുരളി' ഈ ക്രിസ്തുമസിന്; റിലീസ് തിയതി പ്രഖ്യാപിച്ചു

  മലയാള സിനിമയിലെ സൂപ്പർഹീറോ ചിത്രമായ 'മിന്നൽ മുരളി' ക്രിസ്തുമസ് സമ്മാനമായി പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസംബർ 24 ചിത്രത്തിന്റെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫ്. 'മിന്നൽ മുരളി'നെറ്ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.

  മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസിന്റെ വാക്കുകൾ: "തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ".

  Summary: First look poster of the movie Jo and Jo starring Nikhila Vimal, Mathew Thomas and Naslen in main roles is out. Shooting of the movie directed by Arun D. Jose is currently underway in Kerala
  Published by:user_57
  First published: