• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES FIRST LOOK POSTER OF THE SHORTFILM PAWSSIBLE GOT RELEASED

നായ്ക്കുട്ടികളുടെ കഥയുമായി ഹ്രസ്വചിത്രം 'പോസ്സിബിൾ'; ഫസ്റ്റ് ലുക്ക് പുറത്ത്

'പോസിബിൾ' എന്ന ചിത്രത്തിൽ ഹാച്ചി, ലാബി എന്നീ രണ്ട് അരുമ നായ്ക്കളുടെ കഥ പറയുന്നു

പോസിബിൾ

പോസിബിൾ

  • Share this:
    നിരവധി പുരസ്കാരങ്ങൾ ലഭിച്ച 'മഡ് ആപ്പിൾസ്' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ അക്ഷയ് കീച്ചേരി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ഹ്രസ്വചിത്രമാണ് 'പോസിബിൾ'. ജയസൂര്യ, ജോണി ആന്റണി, വിനയ് ഫോർട്ട്, എബ്രിഡ് ഷൈൻ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ എത്തിക്കഴിഞ്ഞു.

    സൈന പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ബാവ നിർമ്മക്കുന്ന 'പോസിബിൾ' എന്ന ചിത്രത്തിൽ ഹാച്ചി, ലാബി എന്നീ രണ്ട് അരുമ നായ്ക്കളുടെ കഥ പറയുന്നു. നിഖിൽ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് മുജീബ് മജീദ് സംഗീതം പകരുന്നു.

    എഡിറ്റിങ്: റമീസ് എം.ബി., പ്രാെജക്ട് കോ ഓർഡിനിറ്റേർ: ഫെബിൻ മുഹമ്മദ്, ആർട്ട്: സുചിത്ര ഗോപി, സംഭാഷണം: വിശ്വജിത് തമ്പാൻ
    ചീഫ് അസോസിയേറ്റ്: അഖിൽ മോഹൻ ദാസ്, ഡിസൈൻ: നിതിൻ കെ.പി., കളറിങ്: ബിലാൽ റഷീദ്, സൗണ്ട് ഡിസൈൻ- രാജേഷ് കെ. രമണൻ; സ്റ്റിൽസ്: ശ്രുതി എം. പവിത്രൻ, വി.എഫ്.എക്സ്.: ഡിക്സൺ പി.ജി.ഒ., ടൈറ്റിൽസ് ആന്റ് മോഷൻ: അശ്വിൻ ഗോപൻ.

    'പോസിബിൾ' ഉടൻ തന്നെ സൈന പ്ലേയിലൂടെ പ്രേക്ഷകരിലേക്കെത്തും. വാർത്താ പ്രചരണം: എ.എസ്. ദിനേശ്.



    Also read: സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന 'റോയ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

    സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

    വിനായക് ശശികുമാർ എഴുതി, മുന്ന പി.എം. സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ് എന്നിവർ ആലപിച്ച 'അരികിൽ അരികിൽ ആരോ അറിയാതെ... എന്ന ഗാനമാണ് റിലീസായത്.

    നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന 'റോയ്' എന്ന ചിത്രത്തിൽ റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും വേഷമിടുന്നു.

    Summary: First look poster of the short film Pawssible got released on social media platforms. The film looks into the life of two pups. Pawssible is set for a release on Saina Play OTT platform soon
    Published by:user_57
    First published:
    )}