നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Two Men | പ്രവാസജീവിതത്തിന്റെ കഥയുമായി എത്തുന്ന 'ടു മെൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  Two Men | പ്രവാസജീവിതത്തിന്റെ കഥയുമായി എത്തുന്ന 'ടു മെൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ

  ടു മെൻ

  ടു മെൻ

  • Share this:
   നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്‍' (Two Men) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

   രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ബിനു പപ്പു, മിഥുൻ രമേശ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, സുനിൽ സുഖദ, ഡോണീ ഡേർവിൻ, ലെന, അനുമോൾ, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

   ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.

   അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായിൽ ചിത്രീകരിക്കുന്നു.

   എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡാനി ഡാർവിൻ, ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ- ജോയൽ ജോർജ്ജ്, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- അശോകൻ ആലപ്പുഴ, എഡിറ്റർ, കളറിസ്റ്റ്- ശ്രീകുമാർ നായർ, സൗണ്ട് ഡിസൈൻ- രാജാകൃഷ്ണൻ എം.ആർ., ഫിനാൻസ് കൺട്രോളർ- അനൂപ് എം., പി.ആർ.ഒ.- എ.എസ്. ദിനേശ്.

   Also read: കേരളത്തില്‍ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് സ്വന്തമാക്കി ജോജു ജോര്‍ജ്

   മറ്റൊരു ആഡംബര വാഹനം കൂടി ഗ്യാരേജിലെത്തിച്ചിരിക്കുകയാണ് ജോജു. സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ജോജു സ്വന്തമാക്കിയിരിക്കുന്നത്. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യത്തെ കാറാണിത്. നേരത്തെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ജോജു വാങ്ങിച്ചിരുന്നു. മക്കള്‍ക്കൊപ്പം ഭാര്യ ആബയാണ് വാഹനം ഏറ്റുവാങ്ങിയത്.

   ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. 2018ല്‍ ജോസഫ് സിനിമയുടെ വിജയം ജോജു ആഘോഷിച്ചത് ഒരു മിനി കൂപ്പര്‍ വാങ്ങിയാണ്.

   മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍. മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍. 1998 സിസി എന്‍ജിന്‍ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.1 സെക്കന്റ് മാത്രം മതി.
   Published by:user_57
   First published: