• HOME
  • »
  • NEWS
  • »
  • film
  • »
  • ഇർഷാദ് അലിയും എം.എ. നിഷാദും വേഷമിടുന്ന 'ടു മെൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ഇർഷാദ് അലിയും എം.എ. നിഷാദും വേഷമിടുന്ന 'ടു മെൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ഭൂരിഭാഗവും ദുബായില്‍ ചിത്രീകരിക്കുന്ന സിനിമയാണ് 'ടു മെന്‍'

ടു മെൻ

ടു മെൻ

  • Share this:
    നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സതീഷ് കെ. കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

    ചലച്ചിത്ര സംവിധായകരായ സിദ്ദിഖ്, രഞ്ജിത്ത്, ബി. ഉണ്ണികൃഷ്ണൻ, സുരേഷ് ഉണ്ണിത്താൻ, ജീത്തു ജോസഫ്, മഹേഷ് നാരായണൻ, രഞ്ജിത്ത് ശങ്കർ, പ്രിയനന്ദനൻ, അജയ് വാസുദേവ്, ജൂഡ് ആന്റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, ഒമർ ലുലു, സോഹൻ സീനുലാൽ, ദീപു അന്തിക്കാട്, രാജേഷ് നായർ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

    ഡി ഗ്രൂപ്പിന്റെ ബാനറില്‍ ഡാര്‍വ്വിന്‍ മാനുവല്‍ ക്രൂസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.
    റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതമൊരുക്കുന്നു.

    ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി തൊണ്ണൂറു ശതമാനവും ദുബായില്‍ ചിത്രീകരിക്കുന്ന 'ടു മെന്‍' എന്ന ചിത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുകയാണ്.

    അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞതാണു പ്രവാസജീവിതം. ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിച്ച ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡാനി ഡാർവിൻ, ഡോണി ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ- ജോയൽ ജോർജ്ജ്, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, എഡിറ്റർ, കളറിസ്റ്റ്- ശ്രീകുമാർ നായർ, സൗണ്ട് ഡിസൈൻ- രാജാകൃഷ്ണൻ എം.ആർ., ഫിനാൻസ് കൺട്രോളർ-അനൂപ് എം., വാർത്താ പ്രചരണം- എ.എസ്. ദിനേശ്.



    Also read: 'സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടാൽ ഇടപെടാനാകില്ല'; 'ഈശോ' സിനിമയുടെ പ്രദർശനം വിലക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

    കൊച്ചി: നടൻ ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന  സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.

    സിനിമയ്ക്കിട്ട 'ഈശോ' എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ 'ഈശോ' എന്നാണ് വിളിക്കുന്നത്. അതുകൊണ്ടു തന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
    Published by:user_57
    First published: