സുരാജ് വെഞ്ഞാറമൂട്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന
കഥാപാത്രങ്ങളാക്കി നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന 'ഉദയ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.
ഡബ്ള്‍യു എം മൂവീസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ നടന്‍ ടിനി ടോം എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ്.
ധീരജ് ബാല, വിജീഷ് വിശ്വം എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം: അരുണ്‍ ഭാസ്ക്കര്‍, ഗാനരചന: നിധേഷ് നടേരി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: സുനിൽ എസ്. പിള്ള.
2019 ഡിസംബറിൽ പുറത്തിറങ്ങിയ 'ഡ്രൈവിംഗ് ലൈസൻസ്' ആണ് സുരാജ് വെഞ്ഞാറമൂടിന്റെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ഇതിൽ സുരാജിനും പൃഥ്വിരാജിനും നായക വേഷമുണ്ടായിരുന്നു. ഇതിനു ഇന്നലെ പ്രഖ്യാപിക്കപ്പെട്ട ഒരു പിടി ചിത്രങ്ങൾ സുരാജിന്റേതായുണ്ട്. ഇതിൽ 'റോയ്' എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.
ഈ വർഷം പ്രദർശനത്തിനെത്തിയ 'കപ്പേള'യിലാണ് ശ്രീനാഥ് ഭാസി ഏറ്റവും അടുത്തായി വേഷമിട്ടത്. ഒരുപിടി പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.