നടൻ ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാൾ (Unni Mukundan birthday). ജന്മദിനത്തിൽ പുതിയ ചിത്രമായ ‘മാളികപ്പുറം’ (Malikappuram) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്ന ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങൾക്കൊപ്പം കൈപിടിച്ചു നിൽക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശബരിമല ദർശനത്തിനു പോകുന്ന വേഷത്തിലാണ് ഉണ്ണിയും കുട്ടികളും.
മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് നിർമ്മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിർമ്മാണ പങ്കാളികളാണ്.
View this post on Instagram
നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ശശി ശങ്കറിന്റെ മകന് വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് ചെയ്യുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.
ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ (ടൈറ്റിൽ ക്യാരക്ടർ) ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലു സിംഗും മാമാങ്കവും. മല്ലു സിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണി മുകുന്ദന് നായകന് ആകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്. ചിത്രീകരണ വേളയിൽ പന്തളം രാജകുടുംബാംഗങ്ങൾ ലൊക്കേഷൻ സന്ദർശിച്ചിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ നിർവഹിക്കുന്നു. സംഗീതം, പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്, വരികൾ- സന്തോഷ് വർമ്മ, ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം- അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി- കനൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ- ഷംസു സെയ്ബ, അസോസിയേറ്റ് ഡയറക്ടർ- ജിജോ ജോസ്, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ്- അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം; സ്റ്റിൽസ്- രാഹുൽ ടി., പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ.
പാൻ ഇന്ത്യൻ ചിത്രമായ ഒരുങ്ങുന്ന ‘മാളികപ്പുറം’ ഷൂട്ടിംഗ്
ശബരിമലയും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.