നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'വെള്ളക്കാരന്റെ കാമുകി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

    'വെള്ളക്കാരന്റെ കാമുകി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

    പുതുമുഖങ്ങളായ രൺദേവ്, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന സിനിമയാണിത്

    വെള്ളക്കാരന്റെ കാമുകി

    വെള്ളക്കാരന്റെ കാമുകി

    • Share this:
      പുതുമുഖങ്ങളായ രൺദേവ്, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ജയസൂര്യ, ലാൽ, വിനയൻ, ഒമർ ലുലു, ബാദുഷ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ബിനീഷ് ബാസ്റ്റിൻ, തങ്കച്ചൻ വിതുര തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

      അനിയപ്പൻ, ജാഫർ ഇടുക്കി, അനീഷ്, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ്, അശ്വന്ത്, ശൈഷജു ടി. വേൽ, അനു ജോസഫ്, സുധ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

      ആചാര്യ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോഷ്വാ റൊണാൾഡ് നിർവ്വഹിക്കുന്നു. അനീഷ് ടിം നെട്ടൂർ എഴുതിയ വരികൾക്ക് വി. കെ. സുനേഷ് സംഗീതം പകരുന്നു.

      പ്രൊഡക്ഷൻ കൺട്രോളർ- പി. സി. മുഹമ്മദ്, കല- ഷാജി കലാമിത്ര, മേക്കപ്പ്- ഷനീജ്, വസ്ത്രാലങ്കാരം- ശാലിനി, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, എഡിറ്റ്-കെ. രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷൈജു ടിം വേൽ, അസോസിയേറ്റ് ഡയറക്ടർ- ഉമൽസ്, അനിൽ മുതുക്കല, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ- സുധീന്ദ്രൻ, വാർത്ത പ്രചരണം- എ. എസ്. ദിനേശ്.



      Also read: ഓഡിയോ കാസറ്റും സി.ഡിയും മടങ്ങി വരുന്നു; ഹൃദയം സിനിമയുടെ പാട്ടുകളിലൂടെ

      ഓർമ്മയുണ്ടോ ആ ദിനങ്ങൾ? കാത്തിരുന്ന് കാത്തിരുന്ന് ഇറങ്ങുന്ന ഓഡിയോ കാസറ്റുകൾ സ്വന്തമാക്കാൻ കടയിലേക്ക് പാഞ്ഞിരുന്ന ആ നാളുകൾ. വരികളുടെ വ്യക്തതക്കായി പാട്ടുപുസ്തകം വാങ്ങി ആ വരികൾ ഹൃദിസ്ഥമാക്കി പാടിയിരുന്ന ഒരു ജനത കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഓർമ്മയാണ്.

      ടേപ്പ്റെക്കോർഡറിൽ പ്ളേ ചെയ്യുന്ന കാസ്റ്റ് എങ്ങാനും ഒന്ന് കുരുങ്ങിയാൽ, പിന്നെ പെൻസിൽ കൊണ്ടുള്ള കൈപ്പണിയും പലരുടെയും കഴിവായിരുന്നു.

      ആ നാളുകൾ ഇതാ, മടങ്ങിയെത്തുന്നു. ഇനി നിങ്ങൾക്ക് കാസറ്റിൽ പാട്ട് കേൾക്കാം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന 'ഹൃദയം' എന്ന സിനിമ ഓഡിയോ കാസറ്റും ഓഡിയോ സി.ഡിയും വിപണിയിലെത്തിക്കുന്നു.

      വളരെ കുറച്ചെണ്ണം മാത്രമേ ഇത്തരത്തിൽ ഇറക്കുന്നുള്ളൂ. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മോഹൻലാലിന്റെ ട്വീറ്റ് വഴി പുറത്തിറക്കി.

      വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

      ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം. അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.
      Published by:user_57
      First published:
      )}