നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'വെള്ളരിക്കാ പട്ടണ'ത്തിൽ അങ്കം കുറിച്ച് മഞ്‍ജു വാര്യർ; പോരിന് കൂട്ട് സൗബിൻ ഷാഹിറും

  'വെള്ളരിക്കാ പട്ടണ'ത്തിൽ അങ്കം കുറിച്ച് മഞ്‍ജു വാര്യർ; പോരിന് കൂട്ട് സൗബിൻ ഷാഹിറും

  കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്‍റെ കാരിക്കേച്ചർ സ്വഭാവത്തിലുള്ള ആദ്യ പോസ്റ്റർ മഞ്ജു വാര്യർ പങ്കു വച്ചിട്ടുണ്ട്.

  VellarikkaPattanam Poster

  VellarikkaPattanam Poster

  • Share this:
   മലയാളത്തിന്‍റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിൻ ഷാഹിറും ആദ്യമായി ഒരു ചിത്രത്തിൽ നായികാ നായകന്‍മാരെയെത്തുന്നു. മലയാളത്തിലെ ആദ്യ അനിമേഷന്‍ സിനിമയായ സ്വാമി അയ്യപ്പന്റെ സംവിധായകന്‍ മഹേഷ് വെട്ടിയാർ ഒരുക്കുന്ന 'വെള്ളരിക്കാ പട്ടണം' എന്ന ചിത്രത്തിലാണ് കേന്ദ്രകഥാപാത്രങ്ങളായി ഇരുവരും ഒന്നിക്കുന്നത്.

   മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങളും അണിചേരുന്നുണ്ട്. അഭിനയ മികവിലൂടെ ഉയരങ്ങൾ കീഴടക്കിയ മഞ്ജുവും ഏത് കഥാപാത്രങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന സൗബിനും ഒന്നിക്കുന്നു എന്നത് തന്നെയാണ് വെള്ളരിക്കാ പട്ടണത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്‍റെ കാരിക്കേച്ചർ സ്വഭാവത്തിലുള്ള ആദ്യ പോസ്റ്റർ മഞ്ജുവും സൗബിനും  പങ്കു വച്ചിട്ടുണ്ട്. അങ്കം വെട്ടാൻ വായുവിൽ ഉയർന്ന് പൊങ്ങിനിൽക്കുന്ന മഞ്ജുവും അതിനെ തടുക്കുന്ന സൗബിനുമാണ് പോസ്റ്ററിൽ.

   'എല്ലാ പുതിയ കഥാപാത്രങ്ങളെയും ആവേശത്തോടെയാണ് സ്വീകരിക്കാറ്. ഇതില്‍ സൗബിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വര്‍ഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂര്‍ത്തങ്ങളുമാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്' എന്നാണ് ചിത്രത്തെക്കുറിച്ച് മഞ്ജുവിന്‍റെ വാക്കുകൾ.

   'ഒരു കാര്‍ യാത്രക്കിടെയാണ് ഈ സിനിമയുടെ കഥകേള്‍ക്കുന്നത്. പെട്ടെന്ന് തന്നെ ഇഷ്ടമായി. ഞാന്‍ ഇതുവരെ ചെയ്തവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രം. മൊത്തത്തില്‍ രസമുള്ള ഒരു ഐറ്റമാണ്'-സൗബിന്റെ വാക്കുകള്‍ ഇങ്ങനെ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   മാധ്യമ പ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ജയേഷ് നായരാണ് ഛായാഗ്രഹണം. അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് എഡിറ്റിങ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.

   കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സിനിമാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്കാകും ഷൂട്ടിങ് തുടങ്ങുന്നത്.
   Published by:Asha Sulfiker
   First published:
   )}