• HOME
  • »
  • NEWS
  • »
  • film
  • »
  • Vamanan teaser | ഇനി ഹോം സ്റ്റേ മാനേജരായി കാണാം; ഇന്ദ്രൻസിന്റെ 'വാമനൻ' ഫസ്റ്റ് ലുക്ക് ടീസർ

Vamanan teaser | ഇനി ഹോം സ്റ്റേ മാനേജരായി കാണാം; ഇന്ദ്രൻസിന്റെ 'വാമനൻ' ഫസ്റ്റ് ലുക്ക് ടീസർ

First look teaser of Indrans movie Vamanan is here | ഇന്ദ്രൻസ് നായകനാവുന്ന 'വാമനൻ' ഫസ്റ്റ് ലുക്ക് ടീസർ

'വാമനൻ' ഫസ്റ്റ് ലുക്ക് ടീസർ

'വാമനൻ' ഫസ്റ്റ് ലുക്ക് ടീസർ

  • Share this:
    മലയാള സിനിമയിലെ 'നാച്ച്യുറൽ ആക്ടർ' ഇന്ദ്രൻസിനെ (Indrans) നായകനാക്കി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' (Vamanan) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, അരുൺ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായർ, ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രഘു വേണുഗോപാൽ, രാജീവ് വാര്യർ. അശോകൻ കറുമത്തിൽ, സുമ മേനോൻ, ലൈൻ പ്രൊഡ്യൂസർ- രജിത സുശാന്ത്. അരുൺ ശിവ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു.

    എഡിറ്റർ- സനൽ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, കല- നിധിൻ എടപ്പാൾ, മേക്കപ്പ്- അഖിൽ ടി. രാജ്, വസ്ത്രാലങ്കാരം- സൂര്യ ശേഖർ, സ്റ്റിൽസ്- അനു പള്ളിച്ചൽ, പരസ്യകല- സൗണ്ട്- കരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ- ടൈറ്റ്സ് അലക്സാണ്ടർ,

    ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് 'വാമനൻ'. പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം

    തൃക്കാക്കര പോലെ തിരഞ്ഞെടുപ്പ് ചൂടിലായ വേറൊരു നാടുകൂടിയുണ്ടോ? ഉണ്ടെന്നാണ് 'വെള്ളരിപട്ടണം' (Vellari Pattanam) പറയുന്നത്. ചക്കരക്കുടം എന്നാണ് ആ നാടിന്റെ പേര്. അവിടത്തെ പ്രധാന സ്ഥാനാര്‍ഥികളിലൊരാളെ 'വെള്ളരിപട്ടണം' പരിചയപ്പെടുത്തുന്നു- കെ.പി. സുനന്ദ.

    മഞ്ജു വാര്യരും (Manju Warrier) സൗബിന്‍ ഷാഹിറും (Soubin Shahir) പ്രധാനവേഷങ്ങളിലഭിനയിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ ആദ്യ ക്യാരക്ടര്‍ റീലിലാണ് ചക്കരക്കുടത്തെയും കെ.പി. സുനന്ദയും പരിചയപ്പെടുത്തുന്നത്. മഞ്ജുവാര്യരാണ് കെ.പി. സുനന്ദ. ഈ കഥാപാത്രത്തെക്കുറിച്ചുള്ള ലഘുവിവരണം ഉള്‍ക്കൊള്ളുന്നതാണ് ക്യാരക്ടര്‍ റീല്‍. കഥാപാത്രത്തെ ഇത്തരത്തില്‍ അവതരിപ്പിക്കുന്ന പുതുമ കൂടി സമ്മാനിക്കുകയാണ് 'വെള്ളരിപട്ടണം.' മോഷന്‍ പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുമൊക്കെ പരിചിതമാണെങ്കിലും വിവരണസഹിതം ക്യാരക്ടര്‍ റീലിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്.

    'ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു' എന്നായിരുന്നു ഹിറ്റായി മാറിയ 'വെള്ളരിപട്ടണ'ത്തിന്റെ ടീസറില്‍ സൗബിന്‍ മഞ്ജുവിനോട് ചോദിച്ചത്. ഇപ്പോഴിതാ കേരളരാഷ്ട്രീയം തൃക്കാക്കരയ്‌ക്കൊപ്പം തിളച്ചുമറിയുമ്പോള്‍ ക്യാരക്ടര്‍ റീലിലൂടെ അതിനുള്ള മറുപടി പറയുകയാണ് മഞ്ജുവിന്റെ കെ.പി.സുനന്ദ.

    Summary: Character reel from Indrans movie Vamanan is here
    Published by:user_57
    First published: