• HOME
  • »
  • NEWS
  • »
  • film
  • »
  • Vaashi | വക്കീൽ കുപ്പായത്തിൽ ടൊവിനോ തോമസും കീർത്തിയും; 'വാശി' ലിറിക്കൽ ഗാനം പുറത്തിറങ്ങി

Vaashi | വക്കീൽ കുപ്പായത്തിൽ ടൊവിനോ തോമസും കീർത്തിയും; 'വാശി' ലിറിക്കൽ ഗാനം പുറത്തിറങ്ങി

ചിത്രം ജൂൺ 17ന് റിലീസ് ചെയ്യും

വാശി

വാശി

  • Share this:
    ടൊവിനോ തോമസും (Tovino Thomas) കീർത്തി സുരേഷും (Keerthy Suresh) നായികാ നായകന്മാരാവുന്ന പുതിയ ചിത്രം 'വാശിയിലെ' (Vaashi movie) ലിറിക്കൽ ഗാനം പുറത്തിറങ്ങി. കൈലാസ് മേനോന്റെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറും ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രം ജൂൺ 17ന് റിലീസ് ചെയ്യും.

    രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിതിൻ മോഹൻ, ലൈൻ പ്രൊഡ്യൂസർ - കെ. രാധാകൃഷ്ണൻ.

    അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    വിതരണം - ഉർവ്വശി തിയറ്റർ, ഛായാഗ്രാഹകൻ- നീൽ ഡി. കുഞ്ഞ, പശ്ചാത്തല സംഗീതം - യാക്സൻ, നേഹ, എഡിറ്റർ - അർജുൻ ബെൻ, ക്രിയേറ്റീവ് സൂപ്പർവൈസർ - മഹേഷ് നാരായണൻ, മേക്കപ്പ് - പി.വി. ശങ്കർ, വസ്ത്രാലങ്കാരം - ദിവ്യ ജോർജ്, ചീഫ് അസോസിയേറ്റ് - നിതിൻ മൈക്കിൾ, ശബ്ദ മിശ്രണം - എം.ആർ. രാജാകൃഷ്ണൻ, കലാ സംവിധാനം - സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കള്ളിയൂർ, സ്റ്റിൽസ് - രോഹിത് കെ.എസ്., പോസ്റ്റർ ഡിസൈൻ - ഓൾഡ് മോങ്ക്‌സ്, VFX - കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്, മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.



    Also read: Cobra release | ത്രില്ലടിപ്പിക്കാൻ ചിയാൻ വിക്രമിന്റെ 'കോബ്ര' ഓഗസ്റ്റിൽ വരുന്നു

    സൂപ്പർതാരം ചിയാൻ വിക്രം (Chiyaan Vikram) നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'കോബ്ര' (Cobra) ആഗസ്റ്റ് 11-ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തുന്നു. വിക്രം വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന 'കോബ്ര' 'ഇമൈകൾ നൊടികൾ', 'ഡിമാൻഡി കോളനി' എന്നീ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ KGFലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തുന്നത്.

    വിക്രം ഒന്നിലധികം ലുക്കിൽ അവതരിക്കുന്ന ആക്ഷൻ ത്രില്ലറിൽ നടൻ ഒരു പ്രതിഭാധനനായ ഗണിതശാസ്ത്രജ്ഞനായും വേഷംമാറിയ ഒരു കലാകാരനായും അഭിനയിക്കുന്നുണ്ട്.

    കോവിഡ് പാൻഡെമിക് വ്യാപനം 'കോബ്ര'യെ സാരമായി ബാധിച്ചു, ഇത് സിനിമയുടെ നിർമ്മാണ സമയം മൂന്ന് വർഷത്തിലേറെ നീട്ടി. 'കോബ്ര' ടീമിനെ 2020 മാർച്ചിൽ അവരുടെ ഷൂട്ടിംഗിന്റെ മധ്യത്തിൽ റഷ്യയിൽ നിന്ന് തിരിച്ചയച്ചു, അതിനുശേഷം സിനിമയുടെ ജോലികൾ തീർപ്പുകൽപ്പിക്കപ്പെട്ടില്ല. എന്നിരുന്നാലും, ഒരു മാസം മുമ്പ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി.

    Summary: New lyrical video from Tovino Thomas, Keerthy Suresh movie Vaashi is here
    Published by:user_57
    First published: