നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Jayasurya | ജയസൂര്യയുടെ 'ജോൺ ലൂഥർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    Jayasurya | ജയസൂര്യയുടെ 'ജോൺ ലൂഥർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    First of Jayasurya movie John Luther is here | പുത്തൻ ലുക്കിൽ ജയസൂര്യ

    ജോൺ ലൂഥർ

    ജോൺ ലൂഥർ

    • Share this:
      നവാഗത സംവിധായകൻ അഭിജിത്ത് ജോസഫിന്റെ 'ജോൺ ലൂഥർ' (John Luther) എന്ന ചിത്രത്തിൽ നടൻ ജയസൂര്യ (Jayasurya) വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. താരങ്ങൾക്കൊപ്പം സിനിമ മന്ത്രി സജി ചെറിയാനും ചേർന്നാണ് റിലീസ് ചെയ്തത്. 2020 ഓഗസ്റ്റിൽ ആദ്യം പ്രഖ്യാപിച്ച ചിത്രം ഇപ്പോഴാണ് യാഥാർഥ്യമാകുന്നത്. 2021 സെപ്റ്റംബർ മാസത്തിൽ വാഗമണിലാണ് ചിത്രീകരണം ആരംഭിച്ചത്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

      ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

      "ചിത്രം കഴിഞ്ഞ ഏപ്രിലിൽ തുടങ്ങേണ്ടതായിരുന്നു. അതിനാൽ, സിനിമയുടെ നിർമ്മാതാവ് തോമസ് പി. മാത്യുവിനോട് ഞാൻ ആദ്യം നന്ദി പറയുന്നു. ഒരു നവാഗതന്റെ ചിത്രത്തിനായി മറ്റൊരു നിർമ്മാതാവ് ഒരുപക്ഷെ ഇത്രയും കാലം കാത്തിരിക്കില്ലായിരുന്നു. പക്ഷേ അദ്ദേഹം ചിത്രത്തിനൊപ്പം നിന്നു. അഭിജിത്തും അത്തരത്തിൽ ഭാഗ്യവാനാണ് എന്ന് ഞാൻ കരുതുന്നു. അഡ്വാൻസ് തിരികെ നൽകി അതിനിടയിൽ എനിക്ക് മറ്റൊരു പ്രൊജക്റ്റ് ചെയ്യാമായിരുന്നു, പക്ഷേ എന്റെ സിനിമയിലൂടെ ഇൻഡസ്ട്രിയിലേക്ക് വരുന്ന ഒരു സംവിധായകനെ എനിക്ക് നഷ്ടമാകുമായിരുന്നു എന്ന് ഞാൻ ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു. അദ്ദേഹം ഒരു മികച്ച ചലച്ചിത്രകാരനാണ്," പുതിയ ചിത്രത്തെക്കുറിച്ചുള്ള ജയസൂര്യയുടെ പ്രതികരണം ഇങ്ങനെയാണ്.



      ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ് നിര്‍വഹിക്കുന്നത്. സഹനിര്‍മ്മാണം- ക്രിസ്റ്റീന തോമസ്. സംഗീതം- ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി. മേനോന്‍, കലാസംവിധാനം- അജയ് മങ്ങാട്, മേക്കപ്പ്- ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ്- നവീന്‍ മുരളി, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, പരസ്യകല- ആനന്ദ് രാജേന്ദ്രന്‍, വിതരണം- സെഞ്ച്വറി റിലീസ്, വാര്‍ത്താ- പ്രചരണം എ.എസ്. ദിനേശ്.

      രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി'യാണ് ജയസൂര്യയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. പ്രജേഷ് സെന്നിന്റെ തന്നെ 'മേരി ആവാസ് സുനോ', രഞ്ജിത്ത് ശങ്കറിന്റെ 'സണ്ണി', നാദിര്‍ഷയുടെ 'ഈശോ', മിഥുന്‍ മാനുവല്‍ തോമസിന്റെ 'ആട് 3', റോജിന്‍ തോമസിന്റെ 'കത്തനാര്‍' തുടങ്ങി ചിത്രങ്ങളാണ് ജയസൂര്യയുടേതായി ഇനി വരാനുള്ളത്.

      Summary: First look of Jayasurya movie John Luther has been released. He dons the role of a police officer. "Presenting first look poster of my new movie. “John Luther”. So happy to work with this bunch of talented people. Awaiting for the thrilling treat," Jayasurya captioned the post
      Published by:user_57
      First published:
      )}