Ginna Movie| തെലുങ്ക് താരം വിഷ്ണു മഞ്ചുവിന്റെ ചിത്രം ജിന്ന; ആദ്യ ദൃശ്യങ്ങൾ പുറത്തിറങ്ങി
Ginna Movie| തെലുങ്ക് താരം വിഷ്ണു മഞ്ചുവിന്റെ ചിത്രം ജിന്ന; ആദ്യ ദൃശ്യങ്ങൾ പുറത്തിറങ്ങി
പായൽ രാജ്പുത്, സണ്ണി ലിയോൺ എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Last Updated :
Share this:
ഈഷാൻ സൂര്യ സംവിധാനം ചെയ്യുന്ന വിഷ്ണു മഞ്ചുവിന്റെ വരാനിരിക്കുന്ന ചിത്രം 'ജിന്ന'യുടെ ആദ്യ ദൃശ്യങ്ങൾ പുറത്തിറങ്ങി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് ഇന്ന് പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങാൻ വൈകിയത് ആരാധകർക്ക് നിരാശയായിരുന്നു. ഇതോടെയാണ് വിഷ്ണു മഞ്ചു ചിത്രത്തിലെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
പായൽ രാജ്പുത്, സണ്ണി ലിയോൺ എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഈഷാൻ സൂര്യ സംവിധാനം ചെയ്യുന്ന ചിത്രം അവാ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിഷ്ണു തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ത്രിൽ, കോമഡി, ആക്ഷൻ, ഡ്രാമ തുടങ്ങി എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്ന ഒരു മാസ് എന്റർടെയ്നറായിരിക്കും ചിത്രം.
ടൈറ്റിൽ പ്രഖ്യാപനം കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ സൂപ്പർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് കാണാനുള്ള അവസരമാണിത്. ഏതാനും ആഴ്ചകൾക്കുള്ളിൽ സിനിമയുടെ വലിയ ലോഞ്ച് ഉണ്ടാവു൦.
വളരെ താമസിയാതെ തന്നെ ചിത്രം മലയാളത്തിൽ റിലീസ് ചെയ്യുന്നതായിരിക്കു൦.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.