HOME /NEWS /Film / RRR first review | റാം ചരണിന്റെ അത്യുജ്ജ്വല പ്രകടനം; ജൂനിയർ NTR അവാർഡ് നേടിയേക്കുമെന്ന് പ്രതികരണം

RRR first review | റാം ചരണിന്റെ അത്യുജ്ജ്വല പ്രകടനം; ജൂനിയർ NTR അവാർഡ് നേടിയേക്കുമെന്ന് പ്രതികരണം

RRR

RRR

First review of RRR movie | സിനിമയുടേത് തീർത്തും അപ്രതീക്ഷിതമായ ക്ലൈമാക്സ്

  • Share this:

    രാം ചരണും (Ram Charan) ജൂനിയർ എൻടിആറും (Jr NTR) പ്രധാന വേഷങ്ങളിൽ അഭിനയിച്ച RRR മാർച്ച് 25 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. വെള്ളിത്തിരയിൽ സിനിമ കാണാൻ ആരാധകർ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുമ്പോൾ, എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ അവലോകനം പുറത്തുവന്നുകഴിഞ്ഞു.

    യുകെ, യുഎഇ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു ചിത്രം അവലോകനം ചെയ്യുകയും ഫൈവ് സ്റ്റാർസ് നൽകുകയും ചെയ്തു. “സെൻസർ ബോർഡിൽ നിന്നുള്ള RRR മൂവി റിവ്യൂ. റാം ചരൺ തകർപ്പൻ ഫോമിലാണ്. അദ്ദേഹം തകർപ്പൻ പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ജൂനിയർ എൻടിആറിന്റെയും റാം ചരണിന്റെയും മാരകമായ കോംബോ. അജയ് ദേവ്ഗൺ ഒരു സർപ്രൈസ് പാക്കേജാണ്. അദ്ദേഹം അത് തകർത്തഭിനയിച്ചു. ആലിയ ഭട്ട് തന്റെ വേഷത്തിൽ തിളങ്ങി. RRR-ൽ അവർ സുന്ദരിയായി കാണപ്പെടുന്നു," ഉമൈർ ട്വിറ്ററിൽ കുറിച്ചു.

    സിനിമയിൽ നിന്ന് ഇതുവരെ കാണാത്ത ചില ദൃശ്യങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കിട്ടു. ജൂനിയർ എൻടിആറിനെയും റാം ചരണിനെയും ഉമൈർ സന്ധു പുകഴ്ത്തി.

    അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഇങ്ങനെ എഴുതി: “ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് വലിയ സ്വപ്നം കാണാൻ ധൈര്യപ്പെടുകയും അത് നിറവേറ്റുകയും ചെയ്തതിൽ RRR ഓർത്ത് നിങ്ങൾക്ക് അഭിമാനിക്കാം. ഇത് തീർച്ചയായും നഷ്ടപ്പെടുത്താൻ പാടില്ല. ഇന്ന് അതിനെ ബ്ലോക്ക്ബസ്റ്റർ എന്ന് വിളിക്കാം, എന്നാൽ നാളെ ഇത് ഒരു ക്ലാസിക് ആയി ഓർമ്മിക്കപ്പെടും. റാം ചരണും ജൂനിയർ എൻടിആറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്തൊരു മാരകമായ കോംബോ! അജയ് ദേവ്ഗൺ ഒരു സർപ്രൈസ് പാക്കേജാണ്.

    അപ്രതീക്ഷിതമായ ഒരു ക്ലൈമാക്‌സാണ് ചിത്രത്തിലുള്ളതെന്നും അദ്ദേഹം പങ്കുവെച്ചു. "RRR ക്ലൈമാക്സ് നിങ്ങളെ ഞെട്ടിക്കും എന്നാണ് ഉമർ ട്വീറ്റ് ചെയ്തത്. രണ്ടാം പകുതി സിനിമയുടെ USP ആണ്. RRR-ൽ ജൂനിയർ എൻടിആറും രാം ചരണും എഴുന്നേറ്റു നിന്നുള്ള ഹർഷാരവം അർഹിക്കുന്നു," അദ്ദേഹം കുറിച്ചു.

    അടുത്തിടെ, എസ്.എസ്. രാജമൗലി RRR കാസ്റ്റിംഗിനായി റാം ചരണിനെയും ജൂനിയർ NTRനെയും കുറിച്ച് സംസാരിക്കുകയും അവരുടെ അഭിനയ കഴിവുകൾ റോളുകൾക്ക് തികച്ചും അനുയോജ്യമാണെന്ന് പരാമർശിക്കുകയും ചെയ്തു. “അവരുടെ താരപരിവേഷവും വ്യക്തിത്വവും അഭിനയശേഷിയും അവരെ കഥാപാത്രങ്ങൾക്ക് അനുയോജ്യരാക്കി. ഏറ്റവും പ്രധാനപ്പെട്ട വശം അവരുടെ സൗഹൃദവും ഒത്തൊരുമയുമാണ്. RRR-ന് മുമ്പ് അവർക്ക് പരസ്പരം അറിയാമായിരുന്നു. ചിത്രത്തിലുടനീളം രാമരാജു ശാന്തനായി കാണപ്പെടുന്നു. ചരനും അതേ വ്യക്തിത്വമാണ്," അദ്ദേഹം പറഞ്ഞു.

    DVV എന്റർടൈൻമെന്റ്‌സിന്റെ ഡി.വി.വി. ദനയ്യ ആണ് ഈ സിനിമ നിർമ്മിച്ചത്. അത് 2022 മാർച്ച് 25-ന് റിലീസ് ചെയ്യും. ഡോൾബി സിനിമയിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയാണ് S.S രാജമൗലിയുടെ RRR.

    പ്രധാന താരങ്ങളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരെ കൂടാതെ, ചിത്രത്തിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമുദ്രക്കനി, റേ സ്റ്റീവൻസൺ, ആലിയ ഡൂഡി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.

    PEN സ്റ്റുഡിയോസിന്റെ ജയന്തി ലാൽ ഗദ ഉത്തരേന്ത്യയിലെ തിയേറ്റർ വിതരണാവകാശവും എല്ലാ ഭാഷകളിലെയും അന്താരാഷ്ട്ര ഇലക്ട്രോണിക് അവകാശങ്ങളും സ്വന്തമാക്കി. ചിത്രം നോർത്ത് ടെറിട്ടറിയിൽ വിതരണം ചെയ്യുന്നത് പെൻ മരുതർ ആണ്.

    ചിത്രം ഇപ്പോൾ മാർച്ച് 25 ന് റിലീസ് ചെയ്യുമെങ്കിലും, അതിന്റെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകൾ ZEE5 ൽ ലഭ്യമാകും. ഹിന്ദി, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് ഭാഷകളിലായി ഇത് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.

    First published:

    Tags: Jr NTR, Rajamouli, Ram Charan, RRR, S.S. Rajamouli, SS Rajamouli