• HOME
 • »
 • NEWS
 • »
 • film
 • »
 • Major movie | 'മേജർ' സിനിമയിൽ നിന്നും അദിവി ശേഷിന്റെ ആദ്യ സിംഗിൾ 'പൊൻ മലരേ' പുറത്തിറങ്ങുന്നു

Major movie | 'മേജർ' സിനിമയിൽ നിന്നും അദിവി ശേഷിന്റെ ആദ്യ സിംഗിൾ 'പൊൻ മലരേ' പുറത്തിറങ്ങുന്നു

ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും

ഗാനത്തിന്റെ പോസ്റ്റർ

ഗാനത്തിന്റെ പോസ്റ്റർ

 • Share this:
  വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'മേജറിൽ' (Major) നടൻ അദിവി ശേഷ് (Adivi Sesh) മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Sandeep Unnikrishnan) വേഷം അവതരിപ്പിക്കുന്നു. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും.

  അതിനിടെ സിനിമയിൽ നിന്നും സാം മാത്യു എ.ഡി.യുടെ വരികൾക്ക് അയ്‌റാൻ പാടിയ 'പൊൻ മലരേ' എന്ന ആദ്യ സിംഗിൾ റിലീസ് ആവുകയാണ്. ശ്രീചരൺ പകല സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ജനുവരി 7ന് 'പൊൻ മലരെ' പുറത്തിറങ്ങും. പ്രധാന ജോഡികളായ അദിവി ശേഷും സായി മഞ്ജരേക്കറും ചേർന്ന് ചിത്രീകരിച്ച ഒരു റൊമാന്റിക് ഗാനമായിരിക്കും ഇത്. ഇരുവരുടെയും മുഖത്തു നിന്നും വെള്ളം ഇറ്റുവീഴുന്ന ചിത്രമുള്ള പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ട്.

  മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ പറയപ്പെടാത്ത കഥ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രം 'മേജർ' ബാല്യവും കൗമാരവും കരസേനയിലെ സേവനവും മുതൽ അദ്ദേഹം വീരമൃത്യു വരിച്ച മുംബൈ ആക്രമണത്തിന്റെ ദാരുണമായ സംഭവങ്ങളിലേക്കുള്ള യാത്ര ഉൾപ്പെടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത വശങ്ങളെ സ്പർശിക്കുന്നു.

  നേരത്തെ സിനിമയിൽ നിന്നും ഉദ്വേഗജനകമായ ടീസർ പുറത്തുവിട്ടിരുന്നു.

  മഹേഷ് ബാബുവിന്റെ ജിഎംബി എന്റർടൈൻമെന്റ്, എ+എസ് മൂവീസ് എന്നിവയുമായി ചേർന്ന് സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യ നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ എന്നിവരാണ്.  Also read: ഇന്ദ്രൻസ്, സൈജു, വിനയ്; 'തേർഡ് മർഡർ' ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു

  സൈജു കുറുപ്പ് (Saiju Kurup), വിനയ് ഫോർട്ട് (Vinay Forrt), ഇന്ദ്രൻസ് (Indrans) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തേർഡ് മർഡർ' (Third Murder) എന്ന ചിത്രത്തിന്റെ ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.

  ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ജിബിൻ ഗോപിനാഥ്, ഡിക്സൺ പൊടുത്താസ്, ആനന്ദ് മന്മഥൻ, സഞ്ജു ഭാസ്ക്കർ, പ്രമിൽ, ദിൽജിത്ത് ഗോർ, രാജഗോപാൽ ജി., ജെയ്സൺ, ലാജ് ബി.കെ., സാദ്ദിഖ്, സജൽ, അരുണാശു, അനന്യ, ലിയോണ ലിഷോയ്, ജെഫി, മറിയ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  ഷിജു തമീൻസ്, സുദർശനൻ എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.

  Summary: First single from pan-Indian movie Major is releasing on January 7, 2022. A romantic number features lead actor Adivi Sesh and Sai Manjrekar
  Published by:user_57
  First published: