• HOME
 • »
 • NEWS
 • »
 • film
 • »
 • ജയസൂര്യയുടെ 'സണ്ണി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി; ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യും

ജയസൂര്യയുടെ 'സണ്ണി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി; ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യും

First song from Jayasurya movie Sunny is here | ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ 'സണ്ണി' സെപ്റ്റംബർ 23-ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും

സണ്ണിയിൽ ജയസൂര്യ

സണ്ണിയിൽ ജയസൂര്യ

 • Share this:
  ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്ണി' എന്ന ചിത്രത്തിലെ 'നീ വരും' എന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

  ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ 'സണ്ണി' സെപ്റ്റംബർ 23-ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ.

  ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍- സമീര്‍ മുഹമ്മദ്.

  വളരെ നിരാശയിലേയ്ക്ക് കൂപ്പുകുത്തി, തുടർന്ന് ലഹരിയിലേയ്ക്ക് വീണു പോകുന്ന സാഹചര്യങ്ങളിലൂടെയാണ് സണ്ണി എന്ന കഥാപാത്രം കടന്നു പോകുന്നത്. "ഇപ്പോൾ മാത്രം നടക്കുന്ന കഥാ പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു സാഹചര്യത്തിൽ പറയാൻ ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള കുറേയേറെ പ്രത്യേകതയുള്ള ചിത്രമാണ് 'സണ്ണി'. സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു.

  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സൂരാജ് കുരുവിലങ്ങാട്, മേക്കപ്പ്- ആര്‍.വി. കിരണ്‍ രാജ്, കോസ്റ്റ്യൂം ഡിസെെനര്‍- സരിത ജയസൂര്യ, സ്റ്റില്‍സ്- നിവിന്‍ മുരളി, പരസ്യകല- ആന്റണി സ്റ്റീഫന്‍, സൗണ്ട്- സിനോയ് ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് മോഹന്‍, അസോസിയേറ്റ് ക്യാമറമാന്‍- ബിനു, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, പ്രൊഡക്ഷൻ മാനേജര്‍- ലിബിന്‍ വര്‍ഗ്ഗീസ്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.  Also read: ഇവിടെ വന്നു പോയത് 'മോഹന്‍ലാല്‍' തന്നെയല്ലേ? വിസ്മയം മാറാതെ ഋതംഭര കുടുംബാംഗങ്ങള്‍

  വാഗമണിലെ ഋതംഭര എക്കോ സ്പിരിറ്റ്വല്‍ കമ്മ്യൂണ്‍ അംഗങ്ങള്‍ക്ക് ഇനിയും വിസ്മയം വിട്ടുമാറിയിട്ടില്ല. മലയാളത്തിന്റെ മഹാനടന്‍ ഒരു ദിനം ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്ന് മാറി ഋതംഭരയിലെത്തിയതിന്റെ സന്തോഷം പങ്കു വെച്ചിരിയ്ക്കുകയാണ് ഋതംഭര പ്രതിനിധി ആര്‍.രാമാനന്ദ്.

  പ്രാതലിന് എന്ത് കരുതണമെന്നു ചോദിച്ചപ്പോള്‍
  ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കില്‍ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുക്കണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകമെമ്പാടും ആരാധകരുള്ള മോഹന്‍ലാല്‍ തങ്ങളുടെയൊപ്പം പ്രാതലുണ്ണുകയും കാടും മോടും നടന്ന് കണ്ട് തങ്ങളിലൊരാളായി മാറിയതിന്റെയും സന്തോഷവും സ്‌നേഹവും രാമാനന്ദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിയ്ക്കുകയാണ്.

  Summary: First song from Jayasurya movie Sunny has been released. The film marks his association with Ranjith Sankar for one more time. Sunny is digitally released on Amazon Prime on September 23
  Published by:user_57
  First published: