• HOME
  • »
  • NEWS
  • »
  • film
  • »
  • Kaapa song | 'കാപ്പ'യിലേക്കുള്ള ആദ്യ ക്ഷണം; 'യാമം വീണ്ടും വിണ്ണിലെ'... ഗാനം കേൾക്കാം

Kaapa song | 'കാപ്പ'യിലേക്കുള്ള ആദ്യ ക്ഷണം; 'യാമം വീണ്ടും വിണ്ണിലെ'... ഗാനം കേൾക്കാം

സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ്, അപർണ ബാലമുരളി, ആസിഫ് അലി, അന്ന ബെൻ എന്നിവരെ പരിചയപ്പെടുത്തുക കൂടിയാണ് ഇവിടെ

കാപ്പ

കാപ്പ

  • Share this:

    ഡിസംബർ 22ന് റിലീസ് ചെയ്യുന്ന പൃഥ്വിരാജ് (Prithviraj Sukumaran) ചിത്രം ‘കാപ്പ’യിലെ (Kaapa movie) ആദ്യ ഗാനം പുറത്തിറങ്ങി. ‘യാമം വീണ്ടും വിണ്ണിലെ…’ എന്ന് തുടങ്ങുന്ന ഗാനം കപിൽ കപിലൻ പാടിയിരിക്കുന്നു. ഡോൺ വിൻസെന്റ് ഈണമിട്ട ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറിന്റേതാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ്, അപർണ ബാലമുരളി, ആസിഫ് അലി, അന്ന ബെൻ എന്നിവരെ പരിചയപ്പെടുത്തുക കൂടിയാണ് ഈ വീഡിയോ. കടുവക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണിത്.

    ജി.ആർ. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിന്റെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെയും രചയിതാവ്.

    Also read: Kaapa trailer | ഗുണ്ടാപ്പകയുടെ വേറിട്ട കാഴ്ചയുമായി കൊട്ട മധുവും സംഘവും; ‘കാപ്പ’ ട്രെയ്‌ലർ

    തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവാണ് പൃഥ്വിരാജിന്റെ കൊട്ട മധു. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലെരിയുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. സ്വന്തം ഇഷ്‌ടപ്രകാരമല്ലാതെ യുവാക്കൾ എങ്ങനെ ക്വട്ടേഷൻ സംഘങ്ങളുടെ തലവൻമാരായി വാഴ്ത്തപ്പെടുന്നു എന്നത് കൂടിയാണ് ഈ സിനിമയുടെ ഇതിവൃത്തം.

    ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, തിയറ്റർ ഓഫ് ഡ്രീംസ്, സരേഗമ ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, ദിലീഷ് നായർ, വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമാണം. സഹ നിർമ്മാതാവ് – സാഹിൽ ശർമ്മ, രചന – ജി.ആർ. ഇന്ദുഗോപൻ, സംഗീതം – ഡോൺ വിൻസെന്റ്, ഡിഒപി – ജോമോൻ ടി. ജോൺ, കളറിസ്റ്റ് – ലിജു പ്രഭാകർ, എഡിറ്റർ – ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ചു ജെ., സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ശബ്ദമിശ്രണം – അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – സജി കാട്ടാക്കട, അസോസിയേറ്റ് ഡയറക്ടർ – മനു സുധാകരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ
    പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – റിന്നി ദിവാകരൻ, നിശ്ചലദൃശ്യങ്ങൾ – ഹരി തിരുമല, പ്രൊമോഷൻസ് – പൊഫാക്ഷിയോ, ഡിസൈൻസ് – ഫോറസ്റ്റ് ഓൾ വെതർ.

    Summary: The first track from Prithviraj Sukumaran and Shaji Kaila film Kappa is now available. The four main characters of the film, who are portrayed by Prithviraj, Aparna Balamurali, Asif Ali, and Anna Ben, are introduced in the lyric video, which is sung by Kapil Kapilan. On December 22, Kaapa, a movie based on a book by G.R. Indugopan, will release

    Published by:user_57
    First published: