തലശ്ശേരിയുടെ ഈണം പിടിച്ച് ആസിഫ് അലി ചിത്രം O.P.160/18 കക്ഷി അമ്മിണിപിള്ളയിലെ ആദ്യ ഗാനം പുറത്തു വന്നു. 'തലശ്ശേരിക്കാരെ കണ്ടാൽ...' എന്ന് തുടങ്ങുന്ന ഗാനം മമ്മൂട്ടിയുടെ ഫേസ്ബുക് പേജ് വഴി പുറത്തുവിട്ടു. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി ഈണം നൽകിയിരിക്കുന്നു. മുസ്തഫയും ജൂഡിത്ത് ആനും ചേർന്നാണ് ആലാപനം.
2018 സെപ്റ്റംബർ മാസം ആസിഫ് അലി തൻ്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ഏറെ നാളായി ഒരു അഭിഭാഷകന്റെ വേഷം ചെയ്യണമെന്ന തൻ്റെ ആഗ്രഹം ചിത്രത്തിലൂടെ സഫലമാകുന്നുവെന്നാണ് ആസിഫ് അലി പോസ്റ്ററിനൊപ്പം കുറിച്ചത്. നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം റിജു രാജനാണ്. 2019ൽ പുറത്തു വന്ന ജിസ് ജോയിയുടെ വിജയ് സൂപ്പറും പൗർണ്ണമിയും ആസിഫിന്റെ വിജയ ചിത്രമാണ്. മൂന്നു നായകന്മാരുമായി നാദിർഷ അണിയിച്ചൊരുക്കുന്ന 'മേരാ നാം ഷാജി' ഏപ്രിൽ 5ന് തിയേറ്ററുകളിലെത്തുന്നുണ്ട്. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം, അണ്ടർവേൾഡ്. ടൊവിനോ തോമസ്, പാർവതി എന്നിവർ ഒപ്പം വേഷമിടുന്ന ഉയരെ, ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ്. മമ്മൂട്ടി ചിത്രം ഉണ്ട, സുഗീതിന്റെ പറന്ന് പറന്ന് എന്നിവയും ഈ വർഷം ആസിഫിൽ നിന്നും പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.