news18india
Updated: March 15, 2019, 5:44 PM IST
ശ്രേയ ഘോഷാലും രഞ്ജിത്തും ചേർന്നാണ് ആലാപനം
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം മേരാ നാം ഷാജിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മനസുക്കുള്ളെ.. എന്ന് തുടങ്ങുന്ന ഗാനം തമിഴും മലയാളവും ഇടകലർത്തി രചിച്ചിരിക്കുന്നു. രംഗത്ത് ആസിഫ് അലി, നിഖില വിമൽ എന്നിവരാണ്. ശ്രേയ ഘോഷാലും രഞ്ജിത്തും ചേർന്നാണ് ആലാപനം. സന്തോഷ് വർമ്മയുടെ വരികൾക്ക് എമിൽ മുഹമ്മദ് ഈണം നൽകിയിരിക്കുന്നു. നടൻ ടൊവിനോ തോമസ് ഗാനം പ്രകാശനം ചെയ്തു.
മൂന്നു ഷാജിമാരായി ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവർ വേഷമിടുന്നു. ഷാജി, ഷാജി സുകുമാരൻ, ഷാജി ജോർജ് എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ.
അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2018 നവംബർ മാസം ചിത്രീകരണം ആരംഭിച്ചു. ബി. രാകേഷ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഡി ഒ പി. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിംഗും എമിൽ മുഹമ്മദ് സംഗീതവും നിർവഹിക്കും. കെ.എം. ഷാജി എം.എൽ.എ.യെ അയോഗ്യനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ച ദിവസമായിരുന്നു മേരാ നാം ഷാജിയുടെ പ്രഖ്യാപനവും.
First published:
March 15, 2019, 5:42 PM IST