'മുട്ടുവിൻ തുറക്കപ്പെടും' സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസായി
- Published by:user_57
- news18-malayalam
Last Updated:
'വെയിലിൽ ഒരു കുളിർ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്
ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന 'മുട്ടുവിൻ തുറക്കപ്പെടും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ബിനോജ് ചക്രപാണി ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച് ഹരിചരൻ ആലപിച്ച 'വെയിലിൽ ഒരു കുളിർ...' എന്നാരംഭിക്കുന്ന മനോഹരമായ ഗാനമാണ് റിലീസായത്.
ആൽബി ഫിലിംസിന്റെ ബാനറിൽ മെൽവിൻ കോലോത്ത് ആൻറണീ, ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവർ ചേർന്ന് എഴുതുന്നു.
ഇടവേള ബാബു, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം, വിനോദ് സാഗർ, സേതുലക്ഷ്മി, ചിത്ര തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
എഡിറ്റർ- റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ- അനുകുട്ടൻ, കല-അയ്യപ്പൻ, മേക്കപ്പ്- സുനിൽ നാട്ടക്കൽ, വസ്ത്രാലങ്കാരം- അനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഡിനു, സത്യൻ, സൗണ്ട് ഡിസൈൻ- ഏരീസ് വിസ്മയ മാക്സ്, കളറിസ്റ്റ്- വിഷ്ണു പുതിയറ, പ്രൊഡക്ഷൻ മാനേജർ- നിയാസ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
advertisement
"പ്രിയപ്പെട്ട, ഇച്ചാക്കാ, ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജ്യേഷ്‌ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്‌ഠ തുല്യമായ കരുതൽ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാ ഉയർച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മുക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാനാവുന്നുവെന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്റേതായ ശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കക്കൊപ്പം, എന്റെയും പേര് വായിക്കപ്പെടുന്ന എന്നത് ഏറെ സന്തോഷം നൽകുന്നു.
advertisement
നാല് പതിറ്റാണ്ടിനിടെ ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിൽ. ഒന്നിച്ചു നിർമ്മിച്ചത് അഞ്ചു സിനിമകൾ. ഇതൊക്കെ വിസ്മയമെന്നേ കരുതാനാവൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തവയെക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ഇച്ചാക്കയിൽ നിന്നും ഇനിയും മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്ക് തന്നെയും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെ എന്നാശംസിക്കുന്നു. ബഹുമതികളുടെ ആകാശത്തിൽ ഇനിയുമേറെ ഇടം കിട്ടട്ടെ എന്നും ഇനിയും ഞങ്ങൾക്കൊന്നിക്കാവുന്ന മികച്ച സിനിമകൾ ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എന്റെ ഈ ജ്യേഷ്‌ഠസഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിച്ചു കൊണ്ട് സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാൾ ഉമ്മ."
advertisement
Summary: Muttuvin Thurakkappedum movie releases its first video song
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 07, 2021 11:42 AM IST






