• HOME
  • »
  • NEWS
  • »
  • film
  • »
  • ഫഹദും നസ്രിയയും ഒന്നിച്ച ട്രാൻസിലെ ഗാനം യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

ഫഹദും നസ്രിയയും ഒന്നിച്ച ട്രാൻസിലെ ഗാനം യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

First song from Trance trending no: 1 on YouTube | 24 മണിക്കൂറിനുള്ളിൽ 17 ലക്ഷത്തിൽപ്പരം വ്യൂസുമായി ഗാനം യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് ആണ്

  • Share this:
    മോട്ടിവേഷണൽ ട്രെയ്‌നറുടെ രൂപത്തിൽ എത്തുന്ന ഫഹദ് ഫാസിലിന്റെ രംഗങ്ങൾ അടങ്ങിയ ട്രാൻസ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഇതിൽ ഫഹദിനൊപ്പം നസ്രിയയും രംഗത്തെത്തുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം 17 ലക്ഷത്തിൽപ്പരം വ്യൂസുമായി യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് ആണ്.

    വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമിട്ടത് ജാക്സൺ വിജയൻ. ഗായകർ: പ്രദീപ് കുമാർ, മുഹമ്മദ് മഖ്‌ബൂൽ മൻസൂർ, ജാക്സൺ വിജയൻ.

    ചിത്രം ഫെബ്രുവരി 14 വാലന്റൈൻ ദിനത്തിൽ പുറത്തിറങ്ങും.

    'ട്രാൻസി'ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് 'ട്രാൻസി'ന് വേണ്ടിയാണ്.

    തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

    'ട്രാൻസി'ന്റെ ടൈറ്റിൽ ട്രാക്ക്‌ ചെയ്തിരിക്കുന്നത് വിനായകനാണ്. 'എന്നാലും മത്തായിച്ചാ...' എന്ന ഗാനം പാടിയിരിക്കുന്നത് സൗബിൻ ഷാഹിർ ആണ്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.

    സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.

    പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി 'ട്രാൻസി'ൽ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്.

    മഹേഷിന്റെ പ്രതികാരം, പറവ, വരത്തൻ, എന്നീ ചിത്രങ്ങൾക്കു ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിച്ച ചിത്രമാണ് 'ട്രാൻസ്'.

    Published by:meera
    First published: