നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജൂണിലെ ആദ്യ ഗാനം പുറത്തിറങ്ങി

  ജൂണിലെ ആദ്യ ഗാനം പുറത്തിറങ്ങി

  • Share this:
   സ്കൂൾ കാലത്തെ ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ അത് പോലെ ഒപ്പിയെടുക്കുന്നൊരു ഗാനം. രണ്ട് പേരുകൾ ചേർത്ത് വച്ച് ഫ്ലെയിം വെട്ടിക്കളിക്കുന്നത്, ബസ്സിൽ സീറ്റു കിട്ടാത്ത അവന്റെ സ്കൂൾ ബാഗ് മടിയിൽ വയ്ക്കുന്നത്, ഒന്നിച്ചു മഴ നനയുന്നത്, പിന്നെ അവന്റെ പേരുള്ള നെയിംസ്ലിപ് ഒട്ടിച്ച പുസ്തകം കാണുമ്പോൾ തോന്നുന്ന പ്രത്യേക സന്തോഷം. ഒക്കെയും ചേർത്ത് വച്ചൊരു ഗാന രംഗം. ഒരിടവേളക്ക് ശേഷം രജിഷ വിജയൻ തിരിച്ചു വരുന്ന ജൂണിലെ ആദ്യ ഗാനം ഇങ്ങനെയാണ്.   വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഇഫ്തി. അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോർജേട്ടൻസ് പൂരത്തിന് ശേഷം രജിഷ ഒരു ചിത്രത്തിൽ വേഷമിടുന്നത് ഇപ്പോഴാണ്. കഥാപാത്രത്തിൻറെ വ്യത്യസ്ത ലുക്കിന് വേണ്ടി രജിഷ നീളൻ മുടി വെട്ടി ചെറുതാക്കി. കായികാധ്വാനവും കൂടുതലായിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും കഠിന വ്യായാമ മുറകൾ പരിശീലിക്കുകയും ചെയ്തു.

   അഹ്മദ് കബീർ സംവിധാനം ചെയ്ത്, ഫ്രൈഡേ ഫിലിം ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ. ജോജു ജോർജിന്റെ മകളായാണ് വേഷം. ഒരു കൊച്ചു പെൺകുട്ടിയും അവളുടെ കൂട്ടുകാരും കുടുംബവും ലോകവും ചേരുന്നൊരു കഥ. ഇതിന്റെ ഗ്രാഫിക് പോസ്റ്റർ ഈ വർഷം ജൂൺ മാസത്തിലായിരുന്നു പുറത്തു വിട്ടത്. ജൂണിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത് അടുത്ത വർഷം ഫെബ്രുവരിയിലാണ്.

   First published: