• HOME
  • »
  • NEWS
  • »
  • film
  • »
  • VIKRAM Movie | 'പത്തലെ പത്തലെ'; 'വിക്ര'ത്തിനായി കമല്‍ഹാസന്‍ പാടിയ ഗാനം പുറത്തുവിട്ടു

VIKRAM Movie | 'പത്തലെ പത്തലെ'; 'വിക്ര'ത്തിനായി കമല്‍ഹാസന്‍ പാടിയ ഗാനം പുറത്തുവിട്ടു

കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

  • Share this:
    ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കാമല്‍ ഹാസന്‍ ചിത്രം 'വിക്ര'ത്തിലെ ആദ്യ ഗാനം പുറത്ത്. കമല്‍ ഹാസന്‍ നായകനായെത്തുന്ന ചിത്രം ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വിക്രം' എന്ന പുതിയ ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്.

    കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തില്‍ കമല്‍ഹാസന്‍ തന്നെ ഗാനം പാടിയിരിക്കുന്നു. കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    മാനഗരം, കൈതി, മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ് വിക്രം. കമല്‍ഹാസന്റെ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമാരംഗത്തേക്ക് കടന്നുവന്നതെന്ന് ലോകേഷ് മുന്‍പ് പറഞ്ഞിട്ടുണ്ട്.


    നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാന്‍ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
    Published by:Jayesh Krishnan
    First published: