ഇനി ഒരു മാസം കൂടി. വെക്കേഷൻ കാലത്ത് തിയേറ്ററുകൾ വാഴാൻ മമ്മൂട്ടിയുടെ മധുര രാജ എത്താൻ ഇനി ഇത്രയും കൂടി കാത്തിരിക്കണം. എന്നാൽ ആ കാത്തിരിപ്പിനിടെ വന്ന വാർത്തയാണ് മമ്മൂട്ടി ആരാധകരെ ഇളക്കിമറിക്കുന്നത്. #1MonthForMadhuraRaja എന്ന ഹാഷ് ടാഗ് ആരംഭിച്ച് 22 മണിക്കൂർ കഴിഞ്ഞതും ഒരു ലക്ഷത്തിലേറെ ട്വീറ്റുകളിൽ ഇടം നേടിയിരിക്കുന്നു. ഇത് മലയാള സിനിമയിൽ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റെക്കോർഡ് ആണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ.
ട്വീറ്റിനും മുൻപ് ഒരു പ്രത്യേക കാരണത്താൽ മധുര രാജ വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രേക്ഷക ലക്ഷങ്ങളുടെ ഹരമായ സണ്ണി ലിയോണി മമ്മൂട്ടിക്കൊപ്പം നൃത്ത രംഗത്ത് അവതരിക്കുന്നുവെന്നതാണ് പ്രത്യേകത. ഐറ്റം ഗാന രംഗത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൂടാതെ രംഗീല എന്ന മലയാള ചിത്രത്തിൽ സണ്ണി മുഖ്യ വേഷത്തിലെത്തും.
മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നെൽസൺ ഐപാണ് നിർമ്മാണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
22 മണിക്കൂറിൽ ഒരു ലക്ഷം ട്വീറ്റ്; റെക്കോർഡിട്ട് മമ്മൂട്ടിയുടെ മധുരരാജ
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം
Manjusha Niyogi | ബംഗാളി മോഡൽ മഞ്ജുഷ നിയോഗി മരിച്ച നിലയിൽ; 3 ദിവസത്തിനിടയിൽ രണ്ടാമത്തെ ആത്മഹത്യ
John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ
Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്